സോഷ്യല്‍ മീഡിയ രംഗത്ത് ശ്രദ്ധേയമാവുന്നു.
ഓണ്‍ലൈന്‍ ഗ്രൂപ്പുകള്‍ വെറും സമയം കൊല്ലിയായ ഈ കാലഘട്ടത്തില്‍ നന്‍മ നിറഞ്ഞ കാരുണ്യ പ്രവര്‍ത്തനങ്ങളാണ്
ഇവര്‍ കാഴ്ചവെക്കുന്നത്. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം എക്‌സല്‍ ചാരിറ്റി എന്ന ഒരു വിഭാഗം തന്നെ പ്രവര്‍ത്തിക്കുന്നു . ആര്‍.എം.എസ് പള്ളം,നിസാം പെര്‍ഡാല, ഹംസ ചുള്ളിക്കാന, റാഷി മൊഗ്രാല്‍ എന്നിവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നു.
രോഗ ബാധിതയായ മുഗുവിലെ ഒരു പെണ്‍കുട്ടിയുടെ ദുരിതം കേട്ടറിഞ്ഞ എക്‌സല്‍ ഫ്രണ്ട്‌സ് സഹായിക്കാനായി മുന്നിട്ടിറങ്ങിയപ്പോള്‍ അതൊരു കാരുണ്യ പ്രവര്‍ത്തനത്തിന്റ്‌റെ തുടക്കം ആയിരുന്നു. മെമ്പര്‍മാരുടെ അകമഴിഞ്ഞ പിന്തുണ കൂടി ആയപ്പോള്‍ കഴിഞ്ഞ റംസാനില്‍ 65 കുടുംബങ്ങള്‍ക്ക് ഭക്ഷണ കിറ്റും 10 ഓളം കുടുംബങ്ങള്‍ക്ക് പെരുന്നാള്‍ വസ്ത്രങ്ങളും നല്‍കി.ഉദാര മനസ്‌കരുടെ അകമഴിഞ്ഞ സഹായ സഹകരണങ്ങള്‍ കൊണ്ട് ഇക്കഴിഞ്ഞ റംസാനിലും 40 ഓളം വീടുകളില്‍ ഭക്ഷണ കിറ്റുകള്‍ എത്തിച്ചു. തികച്ചും അര്‍ഹരായവരെ തേടി കിറ്റുകള്‍ നേരിട്ട് വീടുകളില്‍ എത്തിക്കുന്ന രീതിയാണ് അവലംബിക്കുന്നത് .ഗ്രൂപ്പ് അഡ്മിന്മാരായ മുനി ഉര്‍മി, രിഫായി ഉര്‍മി, കാദര്‍ കെ.എച്.ബി, സെക്കി കംബാര്‍ , ഇംതി ആര്‍മി ക്ലബ് , ഷമീര്‍ ഫ്രെന്‌സി എന്നിവര്‍ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നേത്രത്വം നല്‍കുന്നു.
keywords : whatsaap-facebook-finger-hlep-charity-excel-friend
Post a Comment
0 Comments