Type Here to Get Search Results !

Bottom Ad

ആഭ്യന്തര മന്ത്രിക്ക് നിവേതനം നല്‍കി


കാഞ്ഞങ്ങാട്:(www.evisionnews.in) കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഹോസ്ദുര്‍ഗ് ഗവ:ഹയര്‍സെക്കണ്ടറി സ്‌ക്കുളിലെ 10ാം ക്ലാസ് വിദ്യര്‍ഥിയായിരുന്ന മീനാപ്പീസ് കടപ്പുറത്തെ അഭിലാഷിന്റെ കുടുംബത്തിന് പരമാവധി ധനസഹായം നല്‍കണമൊവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡണ്ട് ടിവി രാജേഷ് എംഎല്‍എ ആഭ്യന്തര മന്ത്രിക്ക് നിവേതനം നല്‍കി.
കഴിഞ്ഞ വര്‍ഷം നവംബര്‍ 15 നാണ് അഭിലാഷിനെ കാഞ്ഞങ്ങാട് നിത്യാനന്ത പോളിടെക്‌നിക്ക് വളപ്പില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. മത്സ്യതൊഴിലാളിയായ സുരേശന്റെ ഏകമകനാണ് കൊല്ലപ്പെട്ട അഭിലാഷ്. വീട് നിര്‍മ്മിച്ചുകൊണ്ടിരിക്കു ഘട്ടത്തിലാണ് കുടുംബത്തിന്റെ പ്രതീക്ഷയായ ഏക മകന്‍ കൊല്ലപ്പെട്ടത്. മകന്റെ മരണം സൃഷ്ടിച്ച വേദനയില്‍ ജോലിക്കു പോലും പോകാനാവാത്ത അവസ്ഥയിലാണ് സുരേശന്‍. ഈ അവസ്ഥയില്‍ അഭിലാഷിന്റെ കുടുംബത്തിന് പരമാവധി സഹായം ലഭ്യമാക്കണം എന്ന എന്നാവശ്യപ്പെട്ടാണ് ടിവി രാജേഷ് എംഎല്‍എ നേരിട്ട് ആഭ്യന്തര മന്ത്രിക്ക് നിവേദനം നല്‍കിയത്. നേരത്തേ നിരവധി തവണ ഈ ആവശ്യം ഉയിച്ചിരുന്നു. അഭിലാഷിന്റെ കൊലപാതത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മുഴവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം എാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസിലെക്ക് മാര്‍ച്ച് നടത്തിയിരുന്നു.

keywords :dyfi-student abhilash-requested-home minister

Post a Comment

0 Comments

Top Post Ad

Below Post Ad