കാസര്‍കോട്:(www.evisionnews.in) സ്‌ക്കൂള്‍ തുറിന്നിട്ട് മാസങ്ങളായിട്ടും വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകം വിതരണം ചെയ്യാത്ത സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഡിഇഒ ഓഫിസുകളിലെക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.
കാസര്‍കോട് ഡിഇഒ ഓഫീസിലെക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. ടികെ മനോജ് അദ്ധ്യക്ഷനായി കെ രവീന്ദ്രന്‍, എസ്എഫ്‌ഐ ജില്ലാ ജോ; സെക്രട്ടറി സുഭാഷ് പാടി എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.
കാഞ്ഞങ്ങാട് ഡിഇഒ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡണ്ട് കെ രാജ്‌മോഹനന്‍ ഉല്‍ഘാടനം ചെയ്തു. എം രാജീവന്‍ അദ്ധ്യക്ഷനായി സി സുരേശന്‍,ഷാലു മാത്യു, കെ സബീഷ് എന്നിവര്‍ സംസാരിച്ചു. ശിവജി വെള്ളിക്കോത്ത് സ്വാഗതം പറഞ്ഞു.
Keywords:dyfi-deo office-march
Post a Comment
0 Comments