കാഞ്ഞങ്ങാട്:(www.evisionnews.in) ജില്ലാ ന്യൂനപക്ഷ വിദ്യാഭ്യാസ സമിതി പ്രസിഡന്റായി യഹ്യ തളങ്കരയെയും ജനറല്‍ സെക്രട്ടറിയായി സി മുഹമ്മദ് കുഞ്ഞിയെയും ട്രഷററായി മുഹമ്മദ് ഇബ്രാഹിം പാവൂരിനെയും സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നോമിനേറ്റ് ചെയ്തു. പി.കെ അബ്ദുല്ലകുഞ്ഞി, യു.എം അബ്ദുറഹ്മാന്‍ മൗലവി, സി.ടി അബ്ദുല്‍ഖാദര്‍, അബ്ബാസ് കല്ലട്ര എന്നിവര്‍ വൈസ് പ്രസിഡന്റുമാരായും ബി.എസ് ഇബ്രാഹിം, അബ്ദുള്‍ റസാഖ് തായിലക്കണ്ടി, മൂസ ബി ചെര്‍ക്കള എന്നിവരെ സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. ഇതു സംബന്ധിച്ച് ചേര്‍ന്ന സംസ്ഥാന സമിതി യോഗത്തില്‍ സംസ്ഥാന പ്രസിഡന്റ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മുസ്്തഫ മുണ്ടുപാറ, ട്രഷറര്‍ മെട്രോ മുഹമ്മദ് ഹാജി, കെ.പി മുഹമ്മദലി ഹാജി, നടുക്കണ്ടി അബൂബക്കര്‍, സു ബൈര്‍ നെല്ലിക്കാപറമ്പ്, നിസാര്‍ ഒളവണ്ണ പ്രസംഗിച്ചു.
keywords :kasaragod-education-minority-cell
Post a Comment
0 Comments