Type Here to Get Search Results !

Bottom Ad

പേപ്പട്ടി ആറുവയസുകാരനെ കടിച്ചു പരിക്കേല്‍പ്പിച്ചു

കാഞ്ഞങ്ങാട് (www.evisionews.in): പേപ്പട്ടിയുടെ അക്രമത്തില്‍ ചീമേനിയിലെ ആറുവയസുകാരന് സാരമായി പരിക്കേറ്റു. പാണത്തൂരില്‍ അഞ്ച് പേര്‍ക്കും പേപ്പട്ടിയുടെ കടിയേറ്റു. 

ചീമേനിയിലെ ഓട്ടോ ഡ്രൈവര്‍ പോത്താംകണ്ടത്തെ ദാവൂദിന്റെ മകന്‍ മാജിദി (ആറ്)നാണ് പരിക്കേറ്റത്. മുഖത്താണ് നായയുടെ കടിയേറ്റത്. പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ നീലേശ്വരം നഗരസഭാ കാര്യാലയത്തിന് മുന്നില്‍ വെച്ചാണ് സംഭവം. കുടുംബസമേതം നീലേശ്വരത്തെ ബന്ധുവീട്ടിലേക്ക് പോകുന്നതിനിടെ ചായ കുടിക്കാനായി ഒരു ഹോട്ടലിന് മുന്നില്‍ ഇറങ്ങിയപ്പോഴാണ് മാജിദിന് നായയുടെ കടിയേറ്റത്. 

അതേസമയം പാണത്തൂര്‍ അരിപ്രോഡിലും പേപ്പട്ടിയുടെ അക്രമണമുണ്ടായി. ഇവിടെ അഞ്ച് പേര്‍ക്ക് കടിയേറ്റിട്ടുണ്ട്. ഇതില്‍ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടി. കുറച്ചു ദിവസങ്ങളായി പാണത്തൂരിലും പരിസരങ്ങളിലും പേപ്പട്ടികളുടെയും തെരുവുനായ്ക്കളുടെയും വിളയാട്ടം സൈ്വര്യജീവിതത്തിന് ഭീഷണിയായി മാറി. വളര്‍ത്തു മൃഗങ്ങളെയും നായ്ക്കള്‍ വെറുതെ വിടുന്നില്ല.


Keywords; Kasaragod-news-knd-peppatti-injured-in-attack-hospital

Post a Comment

0 Comments

Top Post Ad

Below Post Ad