Type Here to Get Search Results !

Bottom Ad

ഗള്‍ഫുകാരന്‍ ക്ഷേത്ര പരിസരത്തെ കിണറില്‍ മരിച്ച നിലയില്‍

നീലേശ്വരം (www.evisionnews.in); ഗള്‍ഫുകാരനെ പെരിയ പെരിയോക്കി ക്ഷേത്ര പരിസരത്തെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നീലേശ്വരം വട്ടപ്പൊയിലിലെ അശോകനെ (43)യാണ് കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച രാവിലെ 6.30 മണിയോടെ ക്ഷേത്രത്തില്‍ അടിച്ചുവാരാന്‍ വന്ന സ്ത്രീയാണ് കിണറില്‍ പുരുഷന്റെ മൃതദേഹം കമഴ്ന്നു കിടക്കുന്ന നിലയില്‍ ആദ്യം കണ്ടത്. വിവരമറിഞ്ഞ് ബേക്കല്‍ പോലീസും കാഞ്ഞങ്ങാട്ട് നിന്നും ഫയര്‍ഫോഴ്‌സും എത്തി മൃതദേഹം പുറത്തെടുത്ത് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിന് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിയാണ് മരിച്ചത് അശോകനാണെന്ന് തിരിച്ചറിഞ്ഞത്. ഈയിടെയാണ് അശേകന്‍ ഗള്‍ഫില്‍ നിന്നും അവധിക്ക് നാട്ടിലെത്തിയത്. പെരിയയിലെ ഭാര്യവീട്ടിലേക്ക് ശനിയാഴ്ച അശോകന്‍ വന്നിരുന്നു. വൈകുന്നേരത്തോടെ ഇയാള്‍ ഭാര്യാ വീട്ടില്‍ നിന്നിറങ്ങുകയും ചെയ്തിരുന്നു. രേണുകയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.


Keywords: Kasaragod-news-hospital-nileshwer-periya-dead-body

Post a Comment

0 Comments

Top Post Ad

Below Post Ad