കൊച്ചി (www.evisionnews.in): ആനകളെ കൊന്ന് ആനക്കൊമ്പുകള്‍ വില്‍പ്പന നടത്തിയ കേസിലെ ഒന്നാം പ്രതിയെ മുംബൈയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം കുട്ടമ്പുഴ ഐക്കരമറ്റം വാസുവിനെയാണ് മഹാരാഷ്ട്രയിലെ ദുര്‍ഗാപുരിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടമ്പുഴ പോലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ വാസുവിന്റെ ബന്ധുക്കള്‍ മൃതദേഹം തിരിച്ചറിയാനായി മഹാരാഷ്ട്രയിലേക്ക് തിരിച്ചിട്ടുണ്ട്.
മൂവാറ്റുപുഴ സ്വദേശിയുടെ ഫാം ഹൗസില്‍ കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പോലീസ് പുറപ്പെടുവിച്ചിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും ലഭിച്ച വിവരം അനുസരിച്ച് വാസു ആത്മഹത്യചെയ്തതാണെന്നാണ് കുട്ടമ്പുഴ പോലീസ് പറയുന്നത്. റിസോര്‍ട്ട് ഉടമ തന്നെ തിരിച്ചറിഞ്ഞതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്നും തന്റെ കുടുംബാംഗങ്ങള്‍ നിരപരാധികളാണെന്നും എഴുതിയ കത്ത് ലഭിച്ചതായും പോലീസ് പറഞ്ഞു.
കേസില്‍ ഇതേ വരെ തിരുവനന്തപുരത്തുനിന്നും 13 പേരെയും എറണാകുളം ജില്ലയിലെ കുട്ടമ്പുഴയില്‍ നിന്നും മൂന്നുപേരെയും പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. ഐക്കരമറ്റം വാസുവിന്റെ ബന്ധുക്കളും അറസ്റ്റിലായവരിലുള്‍പ്പെടും. നാല്‍പ്പതിലധികം ആനകളെ കൊന്ന് കൊമ്പെടുത്ത ആറ് പ്രതികളും തിരുവനന്തപുരത്ത് കൊമ്പുകൊണ്ട് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വില്‍പ്പന നടത്തുന്ന മുഖ്യപ്രതികളുമൊന്നും ചിത്രത്തില്‍ വന്നിട്ടില്ല. വന്‍സ്രാവുകള്‍ രാഷ്ട്രീയത്തിന്റേയും ഉദ്യോഗസ്ഥരുടേയും തണലില്‍ കഴിയുകയാണ്. തിരുവനന്തപുരത്ത് നിന്ന് പിടികൂടിയവരൊന്നും സമ്പന്നരല്ല. വീടുകളില്‍ ആനക്കൊമ്പ് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി കൊടുക്കുന്ന ശില്പികളാണ് ഒട്ടുമിക്കവരും. ചാക്ക രവിയും വില്യംസും പ്രിസ്റ്റണ്‍ സില്‍വയും ്രൈബറ്റ് അജിയുമാണ് വന്‍തോക്കുകളുമായി ബന്ധമുള്ളവരെന്ന് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Keywords: Kasaragod-news-anakkombu-vetta-news-police-case-victm-died-in-mumbai-
Post a Comment
0 Comments