Type Here to Get Search Results !

Bottom Ad

ഐ.പി.എല്‍ വാതുവയ്പ്പ് കേസ് : ശ്രീശാന്തിനെ വെറുതെ വിട്ടു



കൊച്ചി (www.evisionnews.in): ഐ.പി.എൽ വാതുവെയ്പ്പ് കേസിൽ മലയാളി ക്രിക്കറ്റ് താരത്തെയും കൂട്ടു പ്രതികളേയും കോടതി വെറുതെ വിട്ടു. ഇതോടെ  ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നിര ബൗളര്‍മാരില്‍ ഒരാളായ മലയാളിതാരം ശ്രീശാന്തിന്റെ ഭാവി ശുഭകരമായി.ഡല്‍ഹി പട്യാല ഹൗസ് കോടതിയാണ് ശ്രീശാന്തിനെ കുറ്റവിമുക്തനാക്കി കൊണ്ടുള്ള സുപ്രധാന വിധി പ്രസ്താവിച്ചത്.
അതീവ ഉദ്വേഗജനകവും പിരിമുറുക്കം സൃഷ്ടിച്ച അന്തരീക്ഷത്തിൽ വെള്ളിയാഴ്ച നാലര മണിക്കാണ് ശ്രീശാന്തിനേയും കൂട്ടു പ്രതികളെയും കുറ്റവിമുക്തരാക്കിയ വിധി വന്നത്.വളരെ ഹൃസ്വമായ വാക്കുകളിലായിരുന്നു കോടതി വിധി. എല്ലാ പ്രതികളേയും വെറുതെ വിട്ടു എന്ന് മാത്രമാണ് കോടതി വിധി വന്നത്.കോടതി വിധി വതുവെയ്പ്പ് കേസ് അന്വേഷിച്ച് ഡൽഹി പോലീസിന് കനത്ത് തിരിച്ചടിയായി.
 വിധി അനുകൂലമായാല്‍ ശ്രീശാന്തിനെ പിന്തുണയ്ക്കുമെന്ന് കെസിഎ നേരത്തേ വ്യക്തമാക്കിയിരുന്നു. വിധികേള്‍ക്കാന്‍ ശ്രീശാന്തും കുടുംബവും ഡല്‍ഹിയിലുണ്ടായിരുന്നു. 
ഡല്‍ഹി പൊലീസ് ചുമത്തിയ മക്കോക്ക ഉള്‍പ്പെടെയുള്ള വകുപ്പുകളടങ്ങിയ കുറ്റ പത്രമാണ് കോടതി റദ്ദാക്കിയത്.
ഐപിഎല്‍ ആറാം സീസണില്‍ പണത്തിന് ഒത്തുകളിച്ചെന്നാണ് ശ്രീശാന്തിന് എതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം. 2013 മേയ് 9 ന് രാജസ്ഥാന്‍ റോയല്‍സിന്റെ കിങ്‌സ്ഇലവന്‍ പഞ്ചാബിനെതിരേ നടന്ന മൊഹാലി മല്‍സരത്തില്‍ രണ്ടാം ഓവറില്‍ 14 റണ്‍സിലേറെ ശ്രീശാന്ത് വിട്ടുകൊടുത്തെന്നാണ് ഡല്‍ഹി പൊലീസ് കണ്ടെത്തല്‍. കേസില്‍ മഹാരാഷ്ര്ട സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമത്തിലെ വകുപ്പുകളും വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിരിക്കുന്നത്.
കേസില്‍ ഉള്‍പ്പെട്ട 42 പ്രതികളില്‍ 36 പേരെ മാത്രമാണ് പിടികൂടാനായത്. അന്വേഷണ ഉദാ്യേഗസ്ഥര്‍ക്കു നല്‍കിയ മൊഴിയും ടെലഫോണ്‍ സംഭാഷങ്ങളും അടിസ്ഥാനമാക്കിയാണ് മക്കോക്ക ചുമത്തിയെന്നാണ് ഡല്‍ഹി പൊലീസ് നല്‍കുന്ന വിശദീകരണം.
Keywords:delhi-shreesanth-free

Tags

Post a Comment

0 Comments

Top Post Ad

Below Post Ad