പെരിയ (www.evisionnews.in) : സ്‌കൂളിലേക്ക് പോവുകയായിരുന്ന ഒമ്പത് വയസുകാരന്‍ വെട്ടേറ്റുമരിച്ച സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍. കണ്ണോത്ത് സ്വദേശി വിജയനെയാണ് (30) ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ മാനസിക രോഗിയാണെന്ന് പറയുന്നു. കൊലയെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചുവരികയാണ്. അതേസമയം മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പെരിയ കല്യോട്ടെ ഓട്ടോ ഡ്രൈവര്‍ അബ്ബാസിന്റെ മകനും കല്ല്യോട്ട് ഗവ. ഹൈസ്‌കൂളിലെ മൂന്നാംക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹദാണ് വ്യാഴാഴ്ച രാവിലെ 9.20ഓടെ വെട്ടേറ്റുമരിച്ചത്. സഹപാഠികളോടൊപ്പം സ്‌കൂളിലേക്ക് റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഫഹദിനെ പിറകിലൂടെയെത്തിയ ഇയാള്‍ കയ്യില്‍ കരുതിയ കത്തികൊണ്ട് വെട്ടിപ്പരിക്കേല്‍പ്പക്കുകയായിരുന്നു. മറ്റു കുട്ടികളെ ഓടിച്ചതിന് ശേഷമാണ് അക്രമം. തലയ്ക്കും കഴുത്തിനും വെട്ടേറ്റ കുട്ടി സംഭവസ്ഥലത്തുവെച്ച് മരിച്ചിരുന്നു. കൊലചെയ്ത വിജയനെ സംഭവ സ്ഥലത്തിന് അല്‍പം അകലെവെച്ച് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചിരുന്നു. കൊലയ്ക്കുപയോഗിച്ച കത്തി സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
നേരത്തെ ട്രെയിനിന് ബോംബ് വെച്ചിട്ടുണ്ടെന്ന് പോലീസിന് ഫോണ്‍ ചെയ്തതിന്റെ പേരില്‍ വിജയനെ പോലീസ് പിടികൂടിയിരുന്നു. പിന്നീട് മാനസിക രോഗിയായതിനാല്‍ വിട്ടയക്കുകയായിരുന്നു.
Keywords: Kasaragod-news-periya-kalyott-news-murder-case-police-arrest-student
Post a Comment
0 Comments