പെരിയ (www.evisionnews,in): കല്യോട്ട് ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥി കണ്ണോത്തെ ഫഹദിനെ വെട്ടികൊലപ്പെടുത്തിയ കേസിലെ പ്രതി വിജയകുമാറിനെ തെളിവെടുപ്പിനായി എത്തിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് മൂന്നുമണിയോടെയാണ് പ്രതിയുടെ കണ്ണോത്തെ താമസസ്ഥലത്തും കൊലപാതകം നടന്ന കല്യോട്ടിനടുത്ത ശാന്തന്മുള്ള് എന്ന സ്ഥലത്തും എത്തിച്ച് തെളിവെടുപ്പ് നടന്നത്.
ജനരോഷം ഭയന്ന് കനത്ത പോലീസ് ബന്തവസിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. തെളിവെടുപ്പ് നടക്കുന്ന വിവരമറിഞ്ഞ് നാട്ടുകാര്‍ തടിച്ചു കൂടിയിരുന്നു. ഹൊസ്ദുര്‍ഗ് വെള്ളരിക്കുണ്ട് ഇന്‍സ്പെക്ടര്‍മാരായ യു.പ്രേമന്, ടി.പി.സുമേഷ്, ബേക്കല്‍ എസ്.ഐ. നാരായണന് തുടങ്ങിയവരും കൂടെ ഉണ്ടായിരുന്നു. തെളിവെടുപ്പിനും കേസന്വേഷണത്തിനുമായി വ്യാഴാഴ്ച ഉച്ചയ്ക്ക് 12 വരെയാണ് പ്രതി വിജയകുമാറിനെ പോലീസ് കസ്റ്റഡിയില്‍ വെക്കാന്‍ കോടതി അനുമതി നല്‍കിയിട്ടുള്ളത്.
Keywords: Kasaragod-news-periya-news-custody-police-fahad-
Post a Comment
0 Comments