Type Here to Get Search Results !

Bottom Ad

സി പി എം ഏരിയാ സെക്രട്ടറിക്കെതിരെ ലഘുലേഖപ്രചാരണം; ബേഡകം വിഭാഗീയത കത്തുന്നു


evisionnews

കാസര്‍കോട്: (www.evisionnews.in)  സി പി എം വിമതരുടെ സാംസ്‌കാരികകേന്ദ്രമായ കുറ്റിക്കോലിലെ നെരൂദ ഗ്രന്ഥാലയത്തിന് എം എല്‍ എ ഫണ്ടില്‍ നിന്നും അനുവദിച്ച അഞ്ച് ലക്ഷം രൂപ തിരിച്ചെടുത്ത നടപടിക്കെതിരെ പാര്‍ട്ടിയില്‍ രൂക്ഷമായ പോര് നിലനില്‍ക്കെ ഏരിയാ സെക്രട്ടറിക്കെതിരെ വ്യാപകമായി ലഘുലേഖ പ്രചാരണം. പേരെടുത്തുപറയാതെ സി പി എം ബേഡകം ഏരിയാ സെക്രട്ടറിയെ ശക്തമായി കടന്നാക്രമിക്കുന്ന പരാമര്‍ശങ്ങളാണ് ലഘുലേഖയിലുള്ളത്. അരുവിക്കര മുതല്‍ കുറ്റിക്കോല്‍ വരെ അഥവാ ഇവിടം മുതല്‍ അവിടംവരെ എന്ന തലവാചകത്തോടെ ആരംഭിക്കുന്ന ലഘുലേഖയില്‍ ഏരിയാ നേതൃത്വത്തിനും ജില്ലാ നേതൃത്വത്തിനുമെതിരെ കടുത്ത ഭാഷയിലുള്ള വിമര്‍ശനങ്ങളും മുന്നറിയിപ്പുകളുമാണുള്ളത്.
1500 ഓളം വരുന്ന ഇടതുപക്ഷ അനുഭാവമുള്ള യുവാക്കളും മുതിര്‍ന്നവരും അംഗങ്ങളായ നെരൂദ ഗ്രന്ഥാലയത്തെ തകര്‍ക്കാനാണ് ഏരിയാസെക്രട്ടറി അടക്കമുള്ളവര്‍ ശ്രമിക്കുന്നതെന്നും ഇതിന് ജില്ലാ നേതൃത്വം കൂട്ടുനില്‍ക്കുകയാണെന്നും കുറ്റപ്പെടുത്തുന്ന ലഘുലേഖയില്‍ പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക്് എന്നും സഹായകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള നെരൂദ ഗ്രന്ഥാലയം പോലുള്ള സാംസ്‌കാരികസ്ഥാപനങ്ങളെ ഗ്രൂപ്പ് പോരിന്റെ പേരില്‍ ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്.ചിന്തയും ബുദ്ധിയും ഇല്ലാത്ത വിഡ്ഡികളായ നേതാക്കളാണ് പാര്‍ട്ടിക്ക് കരുത്തേകുന്ന സാംസ്‌കാരികകേന്ദ്രങ്ങള്‍ക്കെതിരെ തിരിയുന്നതെന്നും ഇത്തരം സമീപനങ്ങള്‍ തുടര്‍ന്നാല്‍ അരുവിക്കരയില്‍ സംഭവിച്ചതിനെക്കാള്‍ വലിയ പരാജയങ്ങള്‍ പാര്‍ട്ടിക്ക് ഏറ്റുവാങ്ങേണ്ടിവരുമെന്നാണ് ലഘുലേഖയിലെ മുന്നറിയിപ്പ്. നെരൂദ വായനശാലയ്ക്ക് അനുവദിച്ച പണം തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ ദിവസം സി പി എം ബ്രാഞ്ച് സെ്ക്രട്ടറിമാര്‍ അടക്കം നിരവധി പേര്‍ വായ മൂടിക്കെട്ടി പ്രകടനം നടത്തിയിരുന്നു. പാര്‍ട്ടി നേതൃത്വത്തിനെതിരായ വെല്ലുവിളിയായാണ് കുറ്റിക്കോലിലെ ഇപ്പോഴത്തെ സംഭവവികാസങ്ങളെ നേതൃത്വം നോക്കിക്കാണുന്നത്.

Keywords: Kasaragod-cpm-eriya-secretary-bedakam

Post a Comment

0 Comments

Top Post Ad

Below Post Ad