Type Here to Get Search Results !

Bottom Ad

സെൻസർ ബോർഡ് ഓഫീസിൽ റെയ്ഡ്; പ്രേമത്തിന്റെ കോപ്പികൾ പിടിച്ചെടുത്തു

evisionnews

തിരുവനന്തപുരം:(www.evisionnews.in) പ്രേമം സിനിമയുടെ സെൻസറിങ് കഴിഞ്ഞ പതിപ്പു കണ്ടെത്താൻ സെൻസർ ബോർഡ് ഓഫീസിൽ ആന്റി പൈറസി സെൽ റെയ്ഡ്. പകർപ്പ് പൊലീസിനു നൽകാൻ സെൻസർ ബോർഡ് അധികൃതർ തയാറാകാത്തതിനെ തുടർന്നാണ് ഒാഫീസിൽ റെയ്ഡ് നടത്തിയത്. ഇന്നു ഉച്ചയ്ക്ക് മുൻപ് സെൻസറിങ് കഴിഞ്ഞ പതിപ്പ് അന്വേഷണ ഉദ്യോഗസ്ഥരെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥർ സെൻസർ ബോർഡിന്റെ കൈവശമുള്ള പ്രേമം സിനിമയുടെ കോപ്പികൾ പിടിച്ചെടുത്തു.
പ്രേമം സിനിമയുടെ സെൻസർ പകർപ്പും ഇപ്പോൾ തിയറ്ററുകളിൽ ഓടുന്ന രണ്ടാമത്തെ പകർപ്പുമാണു പൊലീസ് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പകർപ്പ് നൽകാൻ കഴിയില്ലെന്നാണ് ഇന്നലെ അവിടുണ്ടായിരുന്ന ഉദ്യോഗസ്ഥർ അന്വേഷണ സംഘത്തോടു പറഞ്ഞത്.
എന്നാൽ അന്വേഷണത്തിന്റെ ഭാഗമായ തൊണ്ടി മുതലാണെന്നും ബലാൽക്കാരമായി എടുക്കേണ്ടി വരുമെന്നും പൊലീസ് ഉദ്യോഗസ്ഥർ മുന്നറിയിപ്പു നൽകിയിരുന്നു. തുടർന്ന് ഇന്നു രാവിലെ അതു നൽകാമെന്നു സെൻസർ ബോർഡ് ഉദ്യോഗസ്ഥർ അറിയിച്ചു. എന്നാൽ ഇത് നൽകാൻ തയാറാകത്തതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.
ഈ ചിത്രത്തിന്റെ സംവിധായകൻ അൽഫോൺസ് പുത്രൻ, എഡിറ്റർ എന്നിവരെ കഴിഞ്ഞ ദിവസം 11 മണിക്കൂറിലേറെ ആന്റി പൈറസി സെൽ ഡിവൈഎസ്പി: എം. ഇക്ബാലിന്റെ നേതൃത്വത്തിൽ ചോദ്യം െചയ്തിരുന്നു.

keywords :premam-censor board-copy-police raid

Post a Comment

0 Comments

Top Post Ad

Below Post Ad