ചെന്നൈ (www.evisionnews.in)മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിന്റെ തമിഴ് പതിപ്പായ 'പാപനാസം' വളരെ സൈലന്റായി ഒരു നാഴികക്കല്ല് കടന്നിരിക്കുകയാണ്. 2015ല്‍ പുറത്തിറങ്ങി, 100 കോടി ക്ലബ്ബില്‍ എത്തുന്ന ആദ്യത്തെ തമിഴ് ചിത്രമായി ഉലകനായകന്‍ കമല്‍ഹാസന്റെ 'പാപനാസം' മാറിക്കഴിഞ്ഞു.
സൂപ്പര്‍ സംവിധായകന്‍ ജീത്തു ജോസഫ് തന്നെയാണ് 'പാപനാസ'വും ഒരുക്കിയത്. ചിത്രത്തിന്റെ തെലുങ്ക്, കന്നഡ പതിപ്പുകളും വന്‍ വിജയമായിരുന്നു. അജയ് ദേവ്ഗണ്‍ അഭിനയിച്ച 'ദൃശ്യ'ത്തിന്റെ ഹിന്ദി പതിപ്പ് ഈ വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്താന്‍ ഇരിക്കുകയാണ്. ജൂലൈ 3ന് റിലീസ് ചെയ്ത 'പാപനാസം' തിയേറ്റര്‍ കളക്ഷനിലെ കണക്കുകളുടെ അടിസ്ഥാനത്തിലാണ് 100 കോടി നേടിയത്.
'ബാഹുബലി'യുടെ ബോക്സോഫീസിലെ ത്രസിപ്പിക്കുന്ന പ്രകടനങ്ങള്‍ ഒന്നും തന്നെ 'പാപനാസ'ത്തെ ബാധിച്ചിരുന്നില്ല എന്ന് വേണം കരുതാന്‍. തന്റെ ആദ്യ തമിഴ് സിനിമ തന്നെ 100 കോടി ക്ലബ്ബില്‍ എത്തിക്കാന്‍ സാധിച്ച സംവിധായകന്‍ ജീത്തു ജോസഫിനെ ഓര്‍ത്തും മലയാളികള്‍ക്ക് അഭിമാനിക്കാം. ഛായാഗ്രഹകന്‍ സുജിത് വാസുദേവ്. കലാഭവന്‍ മണി, ആശ ശരത് എന്നിവരെ കൂടാതെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ മകനായ പ്രണവ് മോഹന്‍ലാലും സഹ സംവിധായകന്‍ എന്ന നിലയില്‍ 'പാപനാസ'ത്തിന്റെ ഭാഗമാണ്.
keywords : papanasam-movie-film-chennai-malayalam-hit-2015-100-crore
Post a Comment
0 Comments