Type Here to Get Search Results !

Bottom Ad

കാസർകോട് കോട്ട സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് കെ.പി സതീഷ്ചന്ദ്രന്‍



കാസർകോട്(www.evisoinnews.in)കാസർകോട് കോട്ട വില്‍പ്പന നടത്തിയ പ്രശ്‌നത്തില്‍ സിപിഐ(എം) നെ അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് ബിജെപി സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍ നടത്തിയ പ്രസ്താവന വിലകുറഞ്ഞ രാഷ്ട്രീയ മുതലെടുപ്പ് ലക്ഷ്യം വെച്ചുകോണ്ടുള്ളതാണ്. കാസറഗോഡ് കോട്ട സ്വകാര്യ വ്യക്തികള്‍ കൈവശപ്പെടുത്തി വില്‍പ്പന നടത്തിയ സംഭവത്തെക്കുറിച്ച് അന്വേഷണം ത്വരിതപ്പെടുത്തി നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെും പ്രശ്‌നത്തില്‍ ആദ്യം തന്നെ പ്രതിഷേധിക്കുകയും പ്രത്യക്ഷ സമരം സംഘടിപ്പിക്കുകയും ചെയ്തത് സിപിഐ(എം) ആണ്.
ഈ പ്രശ്‌നത്തില്‍ നിയവിരുദ്ധമായി പ്രവര്‍ത്തനം നടത്തിയത് ആരായാലും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കണമെന്ന നിലപാട് തുടക്കം മുതല്‍ തന്നെ സിപിഐ(എം) ആവര്‍ത്തിച്ചു വ്യക്തമാക്കിയ കാര്യമാണ് 

കോട്ടയുടെ സ്ഥലം വാങ്ങിയവരില്‍ ഉള്‍പ്പെടുന്ന മുന്‍ നഗരസഭാ ചെയര്‍മാനും പാര്‍ട്ടി അംഗവുമായ എസ്‌ജെ പ്രസാദിനോട് വിശദീകരണം ആവശ്യപ്പെടാന്‍ പാര്‍ട്ടി തിരുമാനിച്ചിട്ടുണ്ട്. 

മഞ്ചേശ്വരം എംഎല്‍എ ആയിരു സിപിഐ(എം) നേതാവ് സിഎച്ച് കുഞ്ഞമ്പുവിനെ മുന്‍നിര്‍ത്തിയാണ് കോട്ടയുടെ സ്ഥലവില്‍പ്പന നടത്തിയതെന്ന് കെ സുരേന്ദ്രന്റെ പ്രസ്താവന അസംബന്ധമാണ്. ഒരു ഉത്തരവാദിത്തപ്പെട്ട പൊതുപ്രവര്‍ത്തകനെതിരെ അപകീര്‍ത്തികരമായ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകള്‍ സഹിതം പറയാനുള്ള സാമാന്യ മര്യാദ പോലും സുരേന്ദ്രന്‍ പ്രകടിപ്പിച്ചിട്ടില്ല. അപകീര്‍ത്തികരമായ ഈ പരാമര്‍ശത്തിനെതിരെ നിയമനടപടി സ്വീകരിക്കും. മുഖ്യമന്ത്രി പദവി ഉപയോഗപ്പെടുത്തിക്കൊണ്ട് അനധികൃതമായി സര്‍ക്കാര്‍ ഭൂമി സ്വന്തക്കാര്‍ക്ക് നല്‍കിയ കേസില്‍ ജയിലില്‍ കഴിയേണ്ടിവന്ന മുഖ്യമന്ത്രിയും, മന്ത്രിമാരും ഇപ്പോഴും നേതൃസ്ഥാനത്ത് ഇരിക്കുന്ന പാര്‍ട്ടിയുടെ നേതാവായ സുരേന്ദ്രന്‍ കേട്ട വില്‍പ്പന പ്രശ്‌നത്തില്‍ ശരിയായ നിലപാട് എടുത്ത സിപിഐ(എം) നെ അതിക്ഷേപിക്കുവാന്‍ നടത്തിവരുന്ന ശ്രമം ജനങ്ങളുടെ ഇടയില്‍ വിലപോകില്ല

keywords : kasaragod-cpm-karagaog-fort-surendran









Post a Comment

0 Comments

Top Post Ad

Below Post Ad