കൊച്ചി:(www.evisionnews.in) സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ വീഡിയോയും വാര്‍ത്തകളും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് നടി ആശാ ശരത് പോലീസില്‍ പരാതി നല്‍കി. ഏതാനും ദിവസങ്ങളായി വാട്ട്‌സ്അപ്പ്, ഫേസ്ബുക്ക് എന്നിവയില്‍ നടിയുടെ വ്യാജ നഗ്‌നചിത്രങ്ങളും വീഡിയോയും പ്രചരിക്കുന്നുണ്ട്.
കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ കെ.ജി. ജെയിംസിനാണ് പരാതി നല്‍കിയത്. പരാതി സൈബര്‍ സെല്ലിന് കൈമാറിയതായി അദ്ദേഹം പറഞ്ഞു. സമൂഹ മധ്യത്തില്‍ ആരെയും അപകീര്‍ത്തിപ്പെടുത്തും വിധം പടര്‍ന്നുപിടിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈക്കൊള്ളാതിരിക്കുന്നത് ഇത്തരം പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാകുമെന്നതിനാലാണ് പരാതി നല്‍കിയതെന്ന് ആശ ശരത് പറഞ്ഞു.
സുഹൃത്തുക്കളാണ് സംഭവം ശ്രദ്ധയില്‍പ്പെടുത്തിയത്. ഫേസ്ബുക്കിലെയും വാട്‌സ് ആപ്പിലെയും ദൃശ്യങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്. തനിക്കും കുടുംബത്തിനും ഉണ്ടായ അപമാനത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ആശശരത് പറഞ്ഞു.
keywords : kerala-film-movie-actress-fake-video-asha-sharath-complanit
Post a Comment
0 Comments