കാസര്‍കോട്: മാനവഐക്യത്തിന്റേയും മതസൗഹാര്ദ്ദത്തിന്റേയും സന്ദേശവുമായി കാസര്‍കോട് കളക്ടറേറ്റ് സ്റ്റാഫ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സംഗമം ജില്ലാ കളക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം എച്ച് ദിനേശന് അദ്ധ്യക്ഷത വഹിച്ചു. റഹ്മാന് തായലങ്ങാടി മുഖ്യപ്രഭാഷണം നടത്തി. ആര്.ഡി.ഒ എന്‍. ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ എന്‍.പി ബാലകൃഷ്ണന് നായര്‍, സബിന്‍ സമീദ്, പി.കെ ഉണ്ണികൃഷ്ണന്, ഫിനാന്‍സ് ഓഫീസര്‍ കെ.കുഞ്ഞമ്പുനായര്‍, തഹസില്‍ദാര്‍ കെ അമ്പുജാക്ഷന് എന്നിവര്‍ സംസാരിച്ചു. ഹുസൂര്‍ ശിരസ്താദാര്‍ ജയലക്ഷ്മി കാസര്‍കോട് സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി ടി.കെ വിനോദ് നന്ദിയും പറഞ്ഞു.
keywords :ifthar-meet-collectrate-ps mohammed sageer
Post a Comment
0 Comments