Type Here to Get Search Results !

Bottom Ad

മോഷ്ടിച്ച ബൈക്കുകള്‍ വെള്ളത്തിനടിയില്‍;വിദ്യാര്‍ഥി പിടിയില്‍


കോഴിക്കോട്:(www.evisionnews.in) ബൈക്കുകള്‍ മോഷ്ടിച്ചു വെള്ളത്തിനടിയില്‍ സൂക്ഷിക്കുന്ന വിരുതന്‍ പിടിയില്‍. ഇരുചക്രവാഹനങ്ങളോടുള്ള അമിത കമ്പം മൂലം വിദ്യാര്‍ഥി മോഷ്ടിച്ചത് നാലു വിലകൂടിയ ബൈക്കുകള്‍. ഉപയോഗിച്ച ബൈക്കുകള്‍ സൂക്ഷിച്ചു വെക്കുന്നതാകട്ടെ വെള്ളത്തിനടിയിലും. ശനിയാഴ്ച രാത്രി കോംപിങ് പരിശോധനയ്ക്കിടെ മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയ പതിനഞ്ചുകാരനാണു സിനിമാ കഥയെ തോല്‍പ്പിക്കുന്ന മോഷണകഥ പൊലീസിനോട് പറഞ്ഞത്.
രാത്രിയില്‍ പരിശോധന നടത്തുന്നതിനിടെ പൊലീസിനെക്കണ്ട് പേടിച്ച് വിദ്യാര്‍ഥിയുടെ ബൈക്ക് ഓഫാവുകയായിരുന്നു. രക്ഷപ്പെടാനുള്ള തിടുക്കത്തിനിടെ രണ്ട് തവണ ബൈക്ക് ഓഫായി. അപ്പോഴേക്കും പൊലീസ് എത്തി കൈയോടെ പിടികൂടി. സ്‌റ്റേഷനിലെത്തിയപ്പോള്‍ കുട്ടിക്കു ബൈക്കുകളോടുള്ള ഇഷ്ടം പൊലീസിനോട് വെളിപ്പെടുത്തി. മോഷണ മുതല്‍ അധിക ദിവസം ഉപയോഗിക്കാറില്ലെന്നും പെട്രോള്‍ തീര്‍ന്നാല്‍ വഴിയില്‍ ഉപേക്ഷിക്കുമെന്നും പറഞ്ഞു. മഴക്കാലം കഴിഞ്ഞാല്‍ ഉപയോഗിക്കാം എന്ന ഉദ്ദേശത്തോടെ ഇഷ്ടപെടുന്ന ബൈക്കില്‍ പെട്രോള്‍ നിറച്ച് ആളൊഴിഞ്ഞ സ്ഥലത്ത് വെള്ളത്തിനടിയില്‍ സുരക്ഷിതമായി സൂക്ഷിക്കും.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ താന്‍ ഉപയോഗിച്ച ബൈക്കുകള്‍ സൂക്ഷിക്കുന്നത് വെള്ളത്തിനടിയിലെന്നു പറഞ്ഞപ്പോള്‍ ആദ്യം പൊലീസുകാരും അല്‍ഭുതപ്പെട്ടു. പിന്നീട് മാവൂരിലെ തെങ്ങിലക്കടവില്‍ നിന്നും മോഷ്ടിച്ച ബൈക്കുകള്‍ വെള്ളത്തിനടിയില്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ലഹരി ഉപയോഗിച്ച കേസില്‍ മുന്‍പ് 
ഈ മോഷ്ടാവിനെ മാവൂര്‍ പൊലീസ് പിടികൂടിയിരുന്നു. വിദ്യാര്‍ഥിയുടെ സുഹൃത്തുക്കളെക്കുറിച്ചും അന്വേഷണം നടത്തുന്നുണ്ട്. പയ്യനെ ജുവനൈല്‍ ഹോമിലേക്കു മാറ്റി.
മെഡിക്കല്‍ കോളജ് സ്‌റ്റേഷന്‍ പരിധിയില്‍ നിന്ന് ബൈക്കുകള്‍ മോഷണം പോകുന്നത് പതിവായതിനെത്തുടര്‍ന്ന് എസ്‌ഐ എസ്. സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അതോടെ രണ്ട് മാസത്തിനുള്ളില്‍ ഒട്ടേറെ വിദ്യാര്‍ഥി മോഷ്ടാക്കളെ പിടികൂടുകയും ചെയ്തു. വിദഗ്ധമായാണ് ഇവര്‍ മോഷണം നടത്തുന്നത്.
ഇത്തരത്തില്‍ മോഷണം പോയ ബൈക്കുകള്‍ മിക്കതും റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ചിലത് ചുരുങ്ങിയ വിലയ്ക്ക് വില്‍പന നടത്തുകയും ചെയ്യും. സ്‌റ്റേഷന്‍ പരിധിയില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ടെന്നും എസ്‌ഐ പറഞ്ഞു. സിപിഒ പി. രണ്‍ബീര്‍, അബ്ദു റഹിമാന്‍, സി. ജബീര്‍, കെ. രാജേഷ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

keywords :bike-robber-student-arrest

Post a Comment

0 Comments

Top Post Ad

Below Post Ad