നീലേശ്വരം:(www.evisionnews.in) വിദ്യാർത്ഥികൾക്ക് അറിവിൻറെ ലോകം തുറന്ന് ചായ്യോത്ത് ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ നാണയം പ്രദർശനം നടത്തി. ഹയർസെക്കണ്ടറി വിഭാഗം സാമൂഹ്യശാസ്ത്ര ക്ലബ്ബിൻറെ നേതൃത്വത്തിലായിരുന്നു പ്രദർശനം. നീലേശ്വരം ഓർച്ചയിലെ ന്യൂമിസ്മാറ്റിസ്റ്റ് കെ.വേണുവാണ് അപൂർവ നാണയങ്ങളുമായി സ്കൂളിലെത്തിയത്. 90 രാജ്യങ്ങളിലെ നാണയങ്ങളും 40 രാജ്യങ്ങളിലെ നോട്ടുകളുമാണ് പ്രദർശനത്തിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണകാലത്തെ വിക്ടോറിയ രാജ്ഞിയുടെയും ജോർജ് ആറാമൻറേയും ചിത്രങ്ങളുളള നാണയങ്ങൾ വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭവമായി.
കൊച്ചി പൊൻപണം, തിരുവിതാംകൂർ പൊൻപണം, മുദ്രാങ്കിത നാണയങ്ങൾ, ആന്ധ്രാ മഹാരാജാവ്, ജയ്പൂർ സുൽത്താൻ, ഗ്വാളിയോർ രാജാവ്, ഹൈദ്രാബാദ് നൈസാം, ടിപ്പു സുൽത്താൻ തുടങ്ങിയ ഭരണാധികാരികളുടെ വിവിധ ലോഹങ്ങളിൽ തീർത്ത നാണയങ്ങൾ നേരിട്ട് കാണാൻ വിദ്യാർത്ഥികൾക്ക് സാധിച്ചു. കേട്ടുമാത്രം പരിചയമുളള യൂറോ നാണയങ്ങൾ നേരിൽ കാണാൻ സാധിച്ചത് വിദ്യാർത്ഥികളിൽ കൗതുകമുണർത്തി. പ്രിൻസിപ്പാൾ ടി.വി പ്രകാശ്, എം.ജയചന്ദ്രൻ, ആർ.സന്ദീപ്, പി.ഹരീഷ്കുമാർ എന്നിവർ നേതൃത്വം നൽകി.
keywords :coin-nileshwar-chayyoth-govt-school students
Post a Comment
0 Comments