Type Here to Get Search Results !

Bottom Ad

ചെര്‍ക്കളയിലെ യുവാവിന്റെ കൊലപാതകം: ബന്ധു അറസ്റ്റില്‍

evisionnews


ചെര്‍ക്കള: (www.evisionnews.in)ചെര്‍ക്കള കെ കെ പുറത്ത് ശങ്കരന്റെ മകന്‍ ശ്രീധരന്‍ (49) കുത്തേറ്റു മരിച്ച സംഭവത്തില്‍ ബന്ധു അറസ്റ്റില്‍. കൊല്ലപ്പെട്ട ശ്രീധരന്റെ സഹോദരന്‍ സഞ്ജീവന്റെ മകന്‍ അശോകനെയാണ് ശനിയാഴ്ച വൈകുന്നേരത്തോടെ ടൗണ്‍ സി ഐ സി കെ സുധാകരന്‍ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച വൈകുന്നേരമാണ് ശ്രീധരനെ വീട്ടിനകത്തു കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വെള്ളിയാഴ്ച ഉച്ചയോടെ ടൗണിലെത്തി ബാങ്ക് അക്കൗണ്ടില്‍ നിന്നും പണമെടുത്തുവന്ന ശ്രീധരന്‍ അശോകനുമായി വീട്ടിലെത്തി മദ്യപിക്കുകയായിരുന്നു. മദ്യപിച്ചതിനു ശേഷം ശ്രീധരന്റെ കൈവശമുണ്ടായിരുന്ന പണം അശോകന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പണം തരില്ലെന്ന് ശ്രീധരന്‍ പറഞ്ഞതോടെ രണ്ടു പേരും വാക്കുതര്‍ക്കമായി. വാക്കു തര്‍ക്കം പിന്നീട് കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പ്രതി മൊഴി നല്‍കിയതായി പോലീസ് അറിയിച്ചു.

keywords : kasaragod-cherkala-murder-youngman-family-arrest-ashook-shreedhran-

Post a Comment

0 Comments

Top Post Ad

Below Post Ad