ദില്ലി (www.evisionnews.in): 1993 ലെ മുംബൈ സ്‌ഫോടനത്തെ തുടര്‍ന്ന് ഒളിവില്‍ പോയ കുപ്രസിദ്ധ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം ഇന്ത്യയ്ക്ക് കീഴടങ്ങില്ലെന്ന് മറ്റൊരു അധോലോക നേതാവായ ഛോട്ടാ ഷക്കീല്‍ വെളിപ്പെടുത്തി. മുംബൈ സ്‌ഫോടനം ആസൂത്രണം ചെയ്തത് ടൈഗര്‍ മേമനാണെന്നും ഛോട്ട ഷക്കീല്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ടൈഗറിന്റെ ചെയ്തികള്‍ മൂലമാണ് യാക്കൂബ് മേമന്‍ ശിക്ഷിക്കപ്പെട്ടത്. ദാവൂദ് ഇബ്രാഹിമിന് മുംബൈ സ്‌ഫോടനത്തില്‍ പങ്കിലെന്നും ഷക്കീല്‍ പറയുന്നു. മേമനെ തൂക്കിലേറ്റിയതിലൂടെ ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ ഇന്ത്യയിലെത്തി കീഴടങ്ങാനുള്ള സാധ്യത അവസാനിച്ചു. യാക്കൂബ് കീഴടങ്ങിയത് പോലെ ദാവൂദും കീഴടങ്ങിയിരുന്നെങ്കില്‍ അദ്ദേഹത്തെയും ഇന്ത്യന്‍ ഭരണകുടം തൂക്കിലേറ്റുമായിരുന്നുവെന്നും ഷക്കീല്‍ തുടര്‍ന്നു. ഇന്ത്യന്‍ ഭരണകൂടം വാഗ്ദാനങ്ങള്‍ നല്‍കി മേമനെ ചതിക്കുകയായിരുന്നുവെന്ന് ഷക്കീല്‍ കുറ്റപ്പെടുത്തി.
Keywords: newdelhi-news-shakeel-yakoob-meman-news-indian-govnt-mubai-bomb-blast
Post a Comment
0 Comments