ചെര്‍ക്കള; (www.evisionnews.in)യൂത്ത് ദിനത്തോടനുബന്ധിച്ച് ചെങ്കള പഞ്ചായത്ത് മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 100 പട്ടികജാതി കുടുംബങ്ങള്‍ക്ക് നല്‍കുന്ന ഓണം കിറ്റിന്റെ ആദ്യഘട്ട വിതരണോദ്ഘാടനം ചെര്‍ക്കള ഇന്ദിര എസ്.സി കോളജില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിബി അബ്ദുള്ള ഹാജി ദളിത് ലീഗ് ജില്ലാ സെക്രട്ടറിയും ഗ്രാമപഞ്ചായത്ത് മെമ്പറുമായ സദാനന്ദന് കൈമാറി നിര്‍വഹിച്ചു. മജീദ് റഹ്മാന്‍ കുഞ്ഞിപ്പ അനുസ്മരണ യോഗം പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് ബികെ അബ്ദുസ്സമദ് ഉദ്ഘാടനം ചെയ്തു. സി.ടി റിയാസ് അധ്യക്ഷത വഹിച്ചു. സിദ്ദീഖ് സന്തോഷ് നഗര്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മൂസ ബി ചെര്‍ക്കള, മുഹമ്മദ് കുഞ്ഞി കടവത്ത്, ഖാദര്‍ പാലോത്ത്, ഹാരിസ് തായല്‍, ഹാഷിം ബംബ്രാണി, കബീര്‍ ചെര്‍ക്കള, സുബൈര്‍ മാര, ഷറഫുദ്ദീന്‍ ബേവിഞ്ച, മനാഫ് എടനീര്‍, ബഷീര്‍ നാല്‍ത്തടുക്ക, അഷ്‌റഫ് അംതു, സുലൈം ചെര്‍ക്കള, സിബി ലത്തീഫ്, അബൂബക്കര്‍ കരുമാനം, അബ്ബാസ് നെക്രാജ, ഗഫൂര്‍ സ്റ്റോര്‍, എംഎം ഖാദര്‍, നവാസ് സന്തോഷ് നഗര്‍, ഷാഹുല്‍ ഹമീദ് മാര, കരീം പയോട്ട, ഷൗക്കത്തലി പടുവടുക്ക പ്രസംഗിച്ചു.
Post a Comment
0 Comments