കാസർകോട് :(www.evisionnews.in) വിഭജിക്കപ്പെട്ട കളനാട് - ചെമ്മനാട് പഞ്ചായത്ത് ഭരണം യു.ഡി.എഫിന് തന്നെ ലഭിക്കണമെന്ന് ചെമ്മനാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ കല്ലട്ര അബ്ദുൽ ഖാദർ ഇ-വിഷൻ ന്യൂസിനോട് പറഞ്ഞു.ഭരണ സൗകര്യത്തിന് വേണ്ടി ചെമ്മനാട് ഗ്രാമ പഞ്ചായത്ത് വിഭജിക്കാൻ മുസ്ലിം ലീഗ് നേതാവും മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന പരേതനായ കല്ലട്ര അബ്ബാസ് ഹാജിയുടെ ശ്രമം ഉണ്ടായിരുന്നു.ഇത് യഥാർത്ഥ്യമായിരിക്കുന്നു.മേൽപറമ്പ് ആസ്ഥാനമായി പുതിയ പഞ്ചായത്ത് രൂപികരിച്ച മുസ്ലിം ലീഗിന്റെ രാഷ്ട്രീയ വിജയമാണെന്നും അദ്ദേഹം പറഞ്ഞു.ഭരണത്തിലെ വികസന നേട്ടങ്ങൾ യു.ഡി.എഫിന് ഗുണം ചെയും.
365 വീടുകൾ ഇക്കാലയളവിൽ നിർമ്മിച്ചു നൽകി.തൊഴിലുറപ്പ് പദ്ധതി ഫണ്ട് ചെലവഴിച്ചത് ജില്ലയിൽ രണ്ടാം സ്ഥാനം ചെമ്മനാട് പഞ്ചായത്തിനായിരുന്നു.കാർഷിക മേഖലക്ക് ഊന്നൽ നൽകിയുള്ള വികസനമാണ് ആസൂത്രണം ചെയ്തത്.വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ, ഐ.എൻ.എൽ കക്ഷികൾ തെരെഞ്ഞെടുപ്പിൽ ലീഗിന് ഭീഷണിയല്ലെന്നും 19ൽ 16 വാർഡും യൂ.ഡി.എഫ് നേടുമെന്നും അദ്ദേഹം പറഞ്ഞു.
ഗ്രാമ പഞ്ചായത്തിന്റെ വിഭജനം സ്വാഗതം ചെയ്യുന്നുവെന്ന് വികസന പ്രവർത്തനങ്ങൾക്ക് കൂടുതൽ ഗുണം ചെയ്യുമെന്ന് ബി.ജെ.പി നേതാവും ചെമ്മനാട് ഗ്രാമ പഞ്ചായത്ത് അംഗവുമായ ഗംഗാ സദാശിവൻ പ്രതികരിച്ചു.മൽസ്യ തൊഴിലാളികളെയും കർഷകരെയും കഴിഞ്ഞ ഭരണസമിതിപാടെ അവഗണിച്ചു.വരുന്ന തെരെഞ്ഞെടുപ്പിൽ ഇത് പ്രതിഫലിക്കും.8 ഓളം വാർഡുകൾ ബി.ജെ.പി നേടും.ഇരുവരും ഇ-വിഷന്റെ ഇലക്ഷൻ ചാറ്റിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.
Post a Comment
0 Comments