Type Here to Get Search Results !

Bottom Ad

ചെറുവത്തൂര്‍-മംഗലാപുരം ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ വീണ്ടും റാഗിംഗ്


കാസര്‍കോട്: (www.evisionnews.in) ചെറുവത്തൂര്‍-മംഗലാപുരം പാസഞ്ചര്‍ ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെയുള്ള അക്രമം വീണ്ടും തലപൊക്കി. മംഗലാപുരത്തെ കോളേജുകളില്‍ ഉപരിപഠനം നടത്തുന്ന കാഞ്ഞങ്ങാട്, ഉദുമ, കാസര്‍കോട്, കുമ്പള, ഉപ്പള, മഞ്ചേശ്വരം ഭാഗങ്ങളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ഈ ട്രെയിനിനെയാണ് ആശ്രയിക്കുന്നത്. 

കുറേ കാലങ്ങളായി ഈ ട്രെയിനില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അക്രമം ആവര്‍ത്തിക്കുകയാണ്. വിദ്യാര്‍ത്ഥി സംഘടനകള്‍ ഇതുസംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വെ എസ്.ഐയായിരുന്ന സുകുമാരന്റെ നേതൃത്വത്തില്‍ തീവണ്ടിയില്‍ പരിശോധന ഊര്‍ജ്ജിതമാക്കിയിരു്ന്നു. ഇതോടെ വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അക്രമം കുറഞ്ഞു. എന്നാല്‍ ഇപ്പോള്‍ ട്രെയിന്‍ പരിശോധനയില്‍ നിന്ന് പോലീസ് പിന്തിരിഞ്ഞതോടെയാണ് വീണ്ടും അക്രമങ്ങള്‍ ഉണ്ടാകാന്‍ കാരണമായത്. 

ജൂനിയര്‍ വിദ്യാര്‍ത്ഥികളാണ് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ പല തരത്തിലുള്ള റാഗിങ്ങ് ക്രൂരതകള്‍ക്ക് ഇരയാകുന്നത്. പെണ്‍കുട്ടികളും ഇത്തരം ശല്യങ്ങള്‍ക്ക് ഇരയാകുന്നു. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയാല്‍ കോളേജില്‍വെച്ചും വിദ്യാര്‍ത്ഥികളെ അക്രമിക്കുമെന്നാണ് ഭീഷണി. ഇതുമൂലം പലരും പരാതി പറയാന്‍ ഭയക്കുന്നു. 

Keywords:kasaragod-cheruvathru-mangalore-passenger-ragging-



Post a Comment

0 Comments

Top Post Ad

Below Post Ad