Type Here to Get Search Results !

Bottom Ad

ചെര്‍ക്കള കല്ലട്ക്ക സംസ്ഥാന പാത റീടാര്‍ ചെയ്യണം-മുസ്ലിം ലീഗ്

കാസര്‍കോട്: (www.evisionnews.in) വര്‍ഷങ്ങളായി പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തത്തതുമൂലം പൊട്ടിപ്പൊളിഞ്ഞും കുഴികള്‍ രൂപപ്പെട്ടും ഗതാഗത യോഗ്യമല്ലാതായിത്തീര്‍ന്ന ചെര്‍ക്കള കല്ലട്ക്ക സംസ്ഥാന പാതയില്‍ അടിയന്തിരമായി പുനരുദ്ധാരണ പ്രവൃത്തികള്‍ നടത്തി സുഗമമായ ഗതാഗത സൗകര്യം ഒരുക്കണമെന്ന് കാസര്‍കോട് നിയോജകമണ്ഡലം മുസ്്‌ലിം ലീഗ് പ്രവര്‍ത്തകസമിതി ആവശ്യപ്പെട്ടു. കര്‍ണ്ണാടക സംസ്ഥാനവുമായി ബന്ധപ്പെടുത്തുന്ന പ്രസ്തുത റോഡ് ബി.എം ആന്റ് ബിസി പ്രകാരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നിര്‍മ്മിച്ചത്.

രൂക്ഷമായ കടലാക്രമണം കാരണം ദുരിതം നേരിടുകയും അപായം മുന്നില്‍ കണ്ട് ജീവിതം നയിക്കുന്നവരുമായ കടലോര വാസികള്‍ക്ക് മതിയായ നഷ്ടപരിഹാരം അനിവദിക്കണമെന്നും കടലാക്രമണം തടയുന്നതിന് നൂതനവും സ്ഥായിയായതുമായ സംവിധാനം ഉറപ്പുവരുത്തണമെന്നും ചേരങ്കൈ കടപ്പുറത്തെ തകര്‍ന്ന കടല്‍ ഭിത്തികള്‍ ഉടന്‍ പുനര്‍ നിര്‍മ്മിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് എല്‍.എ മഹമൂദ് ഹാജിയുടെ അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി എ.എ ജലീല്‍ സ്വാഗതം പറഞ്ഞു. സംസ്ഥാന വൈസ് പ്രസിഡണ്ട് സി.ടി അഹമ്മദലി, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ഹാഷിം കടവത്ത്, ഇ അബൂബക്കര്‍ ഹാജി, പി അബ്ദുല്‍ റഹ്്മാന്‍ ഹാജി പ്രസംഗിച്ചു.

Keywords:kasaragod-cherkala-kallatka-road

Post a Comment

0 Comments

Top Post Ad

Below Post Ad