കാസര്‍കോട്; (www.evisionnews.in) കാസര്‍കോട്ടെയും ദ്ക്ഷിണകര്‍ണ്ണാടകയിലെയും അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലൂടെ കള്ളക്കടത്ത് വര്‍ദ്ധിച്ചു, കോഴി, മണല്‍, സിഗരറ്റ്, മദ്യം, തുടങ്ങിയവ വന്‍ തോതിലാണ് ചെക്ക് പോസറ്റുകളിലൂടെ കടത്തുന്നത്. കാലവര്‍ഷം കനത്തതോടെ അനധികൃത കടത്തിന് ആക്കം കൂടിയിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് ലക്്്ഷക്കണക്കിന് രൂപയുടെ സിഗരറ്റ് നീലേശ്വരത്ത് നിന്ന് പോലീസ് പിടികൂടിയത്. ചെക്ക് പോസ്റ്റുകളില്‍ മതിയായ പരിശോധന നടത്താതെയാണ് സിഗരറ്റുമായി വരികയായിരുന്ന വാഹനത്തെ കടത്തിവിട്ടിരുന്നത്. തലപ്പാടി, മഞ്ചേശ്വരം, ബന്തടുക്ക എന്നിവിടങ്ങളിലെ ചെക്ക് പോസ്റ്റുകളിലൂടെ മദ്യവും മണലും മറ്റ് സാധനങ്ങളും നിയമം ലംഘിച്ചുകൊണ്ട്്് കടത്തുന്ന സംഘങ്ങള്‍ക്ക് കൈക്കൂലി വാങ്ങി ചെക്ക് പോസ്റ്റിലെ ചില ഉദ്യോഗസ്ഥര്‍ ഒത്താശ നല്‍കുന്നതായുള്ള പരാതികള്‍ ശക്തമാണ്.ലക്ഷക്കണക്കിന് രൂപയുടെനികുതി വെട്ടിച്ച്കടത്തിയ ലോഡ് കണക്കിന് കോഴികളാണ് അടുത്തിടെ മഞ്ചേശ്വരം ചെക്ക്്് പോസ് റ്റില്‍ പിടിയിലായത്. കാസര്‍കോട്ടേക്കാണ് ഈ കോഴികളെയത്രയും കടത്തിയത്. മണല്‍ക്കടത്തുംമദ്യക്കടത്തും സജീവമാണ്.
keywords: check-post-kallakadath
Post a Comment
0 Comments