Type Here to Get Search Results !

Bottom Ad

ചൈല്‍ഡ് ലൈന്‍ 125 കുട്ടികളെ രക്ഷപ്പെടുത്തി


കാസര്‍കോട് :(www.evisoinnews.in)കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയില്‍ 125 കുട്ടികളെ വിവിധതരം പീഡനങ്ങളില്‍ നിന്നും രക്ഷപ്പെടുത്തിയതായി കാസര്‍കോട് ചൈല്‍ഡ് ലൈന്‍ റിപ്പോര്‍ട്ടില്‍ വ്യക്താമാക്കുന്നു ആ 125 കുട്ടികളില്‍ 59 കുട്ടികളും ലൈംഗികപീഡനത്തിനാണ് വിധേയരായത്. 45 കുട്ടികളെ ശാരീരിക പീഡനത്തിനും ഏഴ് കുട്ടികളെ ബാലവേലയ്ക്കും നാല് കുട്ടികളെ ഭിക്ഷാടനത്തിനും 10 കുട്ടികളെ മറ്റ് വിവിധതരം പീഡനങ്ങള്‍ക്കും ഉപയോഗിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലൈംഗിക പീഡനത്തിന് വിധേയരായവരില്‍ 47ഉം പെണ്‍കുട്ടികളാണ്. 11നും 15നും ഇടയില്‍ പ്രായമുളള കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയാവുന്നതില്‍ ഏറെയും. 

ചൈല്‍ഡ് ലൈനിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11നും 15 നും ഇടയില്‍ പ്രായമുളള 41 കുട്ടികളാണ് ലൈംഗിക പീഡനത്തിന് ഇരയായത്. ആറിനും 10നും ഇടയില്‍ പ്രായമുളള 11 കുട്ടികളും 5 വയസ്സിന് താഴെയുളള നാല് കുട്ടികളും 16നും 17നും ഇടയിലുളള മൂന്ന് കുട്ടികളും പീഡിപ്പിക്കപ്പെട്ടു . മതപഠനശാലകളില്‍ നിന്നാണ് കുട്ടികള്‍ ഏറ്റവും കൂടുതല്‍ പീഡനം ഏറ്റുവാങ്ങുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 14 കുട്ടികള്‍ മതപഠനശാലകളില്‍ നിന്നും 8 കുട്ടികള്‍ സ്വന്തം വീട്ടില്‍ നിന്നും 9 കുട്ടികള്‍ അയല്‍പക്ക വീടുകളില്‍ നിന്നും 4 കുട്ടികള്‍ സ്‌കൂളില്‍ നിന്നും പീഡനം ഏറ്റുവാങ്ങിയതായി റിപ്പോര്‍ട്ട് പ്രസ്താവിക്കുന്നു. 

കുട്ടികള്‍ പീഡനത്തിന് വിധേയരായ മറ്റു ഇടങ്ങള്‍, ഒറ്റപ്പെട്ട സ്ഥലങ്ങള്‍, കെയര്‍ഹോം, പൊതുസ്ഥലങ്ങള്‍, കടകള്‍, വാഹനങ്ങള്‍ എന്നിവയാണ് . കഴിഞ്ഞ സാമ്പത്തിക വര്‍ഷം ചൈല്‍ഡ് ലൈന്‍ 9 കുട്ടികള്‍ക്ക് വൈദ്യസഹായവും 180 കുട്ടികള്‍ക്ക് കൗണ്‍സിലിംഗ് ലഭ്യമാക്കി. 30 കുട്ടികള്‍ക്ക് ഷെല്‍ട്ടറും നല്കി. അന്യ സംസ്ഥാനങ്ങളില്‍ നിന്നും കാണാതായി ഇവിടെയെത്തിയ 2 കുട്ടികള കണ്ടെത്താന്‍ കഴിഞ്ഞു. കുട്ടികളെ ശാരീരികമായോ ലൈംഗികമായോ പീഡിപ്പിക്കുന്ന വിവരം ചൈല്‍ഡ് ലൈനിന്് കൈമാറാവുന്നതാണ്. 1098 എന്ന ടോള്‍ഫ്രീ നമ്പറില്‍ വിളിച്ച് വിവരങ്ങള്‍ കൈമാറാം. വിവരം നല്‍കിയാളിന്റെ ഐഡന്റിറ്റി ചൈല്‍ഡ് ലൈന്‍ രഹസ്യമായി സൂക്ഷിക്കും.

keywords : child-line-125-child-save-report

Post a Comment

0 Comments

Top Post Ad

Below Post Ad