ചൈന: (www.evisionnews.in) 3ഡി പ്രിന്റിങ് സാങ്കേതികവിദ്യ ഉപയോഗിച്ചു തലയോട്ടി പുനർനിർമിക്കപ്പെട്ട ലോകത്തെ ആദ്യത്തെ വ്യക്തിയായി ചൈനയിലെ മൂന്നു വയസ്സുകാരി. 17 മണിക്കൂർ നീണ്ട ശസ്ത്രക്രിയയെത്തുടർന്നാണിത്. തലച്ചോറിൽ സെറിബ്രോസ്പൈനൽ ഫ്ലൂയിഡ് കൂടുതലായുണ്ടാവുന്ന രോഗബാധിതയായ കുട്ടിയുടെ തലയ്ക്ക് 20 കിലോഗ്രാം തൂക്കമുണ്ടായിരുന്നു; കുട്ടിയുടെ തൂക്കം 32 കിലോഗ്രാമും. തലയോട്ടി തുരന്നു ദ്രാവകം പുറത്തു കളഞ്ഞശേഷം കൃത്രിമ തലയോട്ടി ആ ഭാഗത്തു വച്ചുപിടിപ്പിക്കുകയായിരുന്നു.
keywords: chaina-3d-printing-tecnology-3-years-old-child
Post a Comment
0 Comments