Type Here to Get Search Results !

Bottom Ad

പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചത് വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ച്: എടനീര്‍ സ്വദേശിക്കെതിരെ കേസ്

വിദ്യാനഗര്‍ (www.evisionnews.in): വ്യാജ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി പാസ്‌പോര്‍ട്ടിന് അപേക്ഷിച്ച എടനീര്‍ സ്വദേശിക്കെതിരെ കേസ്. പാടി എടനീര്‍ ഒടമ്പല ഹൗസിലെ സുകുമാരനെതിരെയാണ് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം വിദ്യാനഗര്‍ പോലീസ് കേസെടുത്തത്.

ചെര്‍ക്കള ഗവ. സെന്‍ട്രല്‍ ഹൈസ്‌കൂളിന്റെ പേരില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് കോഴിക്കോട് റീജ്യണല്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് പാസ്‌പോര്‍ട്ടിനായി അപേക്ഷക്കൊപ്പം സമര്‍പ്പിച്ചത്. പിന്നീട് പോലിസ് വെരിഫിക്കേഷനിടെ സംശയം തോന്നിയതിനെ തുടര്‍ന്ന് സ്‌കൂളില്‍ ചെന്ന് പരിശോധന നടത്തുകയായിരുന്നു. സ്‌കൂള്‍ രജിസ്‌ട്രേഷനില്‍ സുകുമാരന്റെ പേരില്ലെന്ന് തെളിഞ്ഞതോടെ കേസെടുക്കുകയായിരുന്നു.



Keywords: Kasaragod-news-passport-news-cherkala-fake-certificate-office


Post a Comment

0 Comments

Top Post Ad

Below Post Ad