ചെന്നൈ:(www.evisionnews.in) വധശിക്ഷ എടുത്തുകളയാന്‍ രാജ്യസഭയില്‍ സ്വകാര്യ ബില്‍ കൊണ്ടുവരുമെന്ന് ഡി.എം.കെയുടെ രാജ്യസഭാ എം.പി കനിമൊഴി. ഡി.എം.കെ വധശിക്ഷക്കെതിരാണെന്നും ഈ ദുരാചാരം ഉടന്‍ തന്നെ എടുത്തുകളയണമെന്നും അവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തിരുച്ചിയില്‍ 2014ല്‍ നടന്ന പാര്‍ട്ടി കോണ്‍ഫറന്‍സില്‍ വധശിക്ഷക്കെതിരെ പ്രമേയം പാസാക്കിയിരുന്നതായും ഇക്കാര്യം ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പ്രകടന പത്രികയില്‍ ഉള്‍പെടുത്തിയിരുന്നുവെന്നും അവര്‍ അറിയിച്ചു. ഇന്ത്യ മൂന്ന് വര്‍ഷത്തിനിടെ മൂന്നാമത്തെ തൂക്കിക്കൊല നടപ്പാക്കിയപ്പോള്‍ 150 തോളം ലോക രാഷ്ട്രങ്ങള്‍ ഈ ശിക്ഷ നടപ്പാക്കുന്നില്ളെന്നും കനിമൊഴി ചൂണ്ടിക്കാട്ടി.
keywords:capital-punishment-bill-rajyasabha-kanimozhi
Post a Comment
0 Comments