Type Here to Get Search Results !

Bottom Ad

മുംബൈയില്‍ നാലുനില കെട്ടിടം തകര്‍ന്ന് മലയാളി ഉള്‍പ്പെടെ 9മരണം


താനെ (www.evisionnews.in): മഹരാഷ്ട്രയിലെ താനെ ജില്ലയില്‍ ധോബിവാലിയ്ക്കടുത്ത് നാല് നില കെട്ടിടം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ഒമ്പതായി. ഇതുവരെ 16 പേരെ രക്ഷപെടുത്താനായതായി അധികൃതര്‍ പറഞ്ഞു. എന്നാല്‍ മൂന്ന് പേര്‍ ഇപ്പോഴും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുകയാണ്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു. മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. പന്തളം സ്വദേശിനി ഉഷയാണ് മരിച്ചത്. കെട്ടിടത്തില്‍ നാലു മലയാളി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്.

ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ് മാതൃകൃപ എന്ന കെട്ടിടം തകര്‍ന്ന് വീണത്. ഉടന്‍ തന്നെ ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങളും അഗ്‌നിശമന സേനയും സ്ഥലത്തെത്തി. എന്നാല്‍ കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കെട്ടിടങ്ങളാല്‍ ഇടുങ്ങിയ പ്രദേശമായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തിനുള്ള വലിയ യന്ത്രങ്ങള്‍ പണിപ്പെട്ടാണ് അപടസ്ഥലത്തെത്തിച്ചത്.

തകര്‍ന്ന് വീണ കെട്ടിടം അപകടാവസ്ഥയിലാണെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പേ പ്രഖ്യാപിച്ചിരുന്നതാണ്. കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചുമാറ്റണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ നോട്ടീസ് നല്‍കിയിരുന്നു. 


Keywords: Thane-national-malayali-building-crash

Tags

Post a Comment

0 Comments

Top Post Ad

Below Post Ad