Type Here to Get Search Results !

Bottom Ad

ബിഎസ്എന്‍എല്‍ ഇനി നെക്സ്റ്റ് ജെനറേഷന്‍ എക്‌സ്‌ചേഞ്ച്



കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ബിഎസ്എന്‍എല്‍. ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളെ നെക്സ്റ്റ് ജെനറേഷന്‍ എക്‌സ്‌ചേഞ്ചുകളാക്കുന്നു. ഓരോ എക്‌സ്‌ചേഞ്ചിലെയും എല്ലാ ടെലിഫോണ്‍ കണക്ഷനുകളും ഒറ്റ സ്വിച്ചിലേക്ക് മാറ്റുന്നത് ഉള്‍പ്പെടെ സാങ്കേതിക സംവിധാനങ്ങള്‍ വിപുലപ്പെടുത്തുകയാണ് ബി എസ് എന്‍ എല്‍ ചെയ്യുന്നത്.
(www.evisionnews.in)രാജ്യത്തെ ആദ്യത്തെ ഡിജിറ്റല്‍ സംസ്ഥാനമായ കേരളത്തിലാണ് പദ്ധതികള്‍ പുരോഗമിക്കുന്നത്. സംസ്ഥാനത്തെ 21 ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളെ ആദ്യഘട്ടത്തില്‍ നെക്സ്റ്റ് ജനറേഷന്‍ എക്‌സ്‌ചേഞ്ചുകളാക്കിമാറ്റും. എറണാകുളം മേഖലയുടെ കീഴില്‍ ഈ വര്‍ഷം 13 എക്‌സ്‌ചേഞ്ചുകളെ നെക്സ്റ്റ് ജെനറേഷന്‍ എക്‌സ്‌ചേഞ്ചുകളാക്കും.കുമ്പളങ്ങി,ഇടക്കൊച്ചി,പള്ളുരുത്തി എന്നിവ നെക്സ്റ്റ് ജെനറേഷന്‍ എക്‌സ്‌ചേഞ്ചുകളായി പ്രഖ്യാപിച്ചുകഴിഞ്ഞു.

വീഡിയോ കോള്‍, വീഡിയോ കോണ്‍ഫറന്‍സിംഗ്, വൈ ഫൈ ഹോട്ട് സ്‌പോട്ടുകള്‍ തുടങ്ങി നവീന സംവിധാനങ്ങളുമായി ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമാകുകയാണ് ബി എസ് എന്‍ എല്‍. അണ്‍ ലിമിറ്റഡ് നൈറ്റ് കോളിംഗ്, ഫ്രീ നാഷണല്‍ റോമിംഗ്, സെല്‍ വഴി മൊബൈലില്‍ ബ്രോഡ് കാസ്റ്റ് ചെയ്യുന്ന ആപ്ലിക്കേഷന്‍ തുടങ്ങിയ ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Keywords: kasaragod-bsnl-next-generation-exchange

Post a Comment

0 Comments

Top Post Ad

Below Post Ad