കാസർകോട് :(www.evisionnews.in)പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ബസ്സിനടിയിൽപ്പെട്ട് ഭർതൃമതിയായ യുവതി മരിച്ച സംഭവത്തെ തുടർന്ന് സ്ഥലത്ത് സംഘർഷം നിലനിൽക്കുന്നു.സംഘർഷം നിയന്ത്രണ വിധേയമക്കാൻ പോലീസ് കിണഞ്ഞു ശ്രമിക്കുകയാണ്.ബസ് ജനക്കൂട്ടം എറിഞ്ഞ തകർത്ത നിലയിലാണ്.ബസിന് നേർക്ക് തീയിടാൻ ശ്രമം നടന്നു.വിവരമറിഞ്ഞെത്തിയ ഫയർഫോഴ്സിനേയും ജനക്കൂട്ടം തടഞ്ഞു.ഇപ്പോൾ സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു.
പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.വിദ്യാനഗർ കോപ്പയിലെ ഇബ്രാഹിമിന്റെ മകളാണ് മരണപ്പെട്ട റസിയ.അപകടത്തിൽ പരിക്കേറ്റ മകൻ ഒന്നര വയസ്സുകാരൻ അമീനെയും പിതാവ് ഹനീഫയ്ക്കൊപ്പം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

Keywords: kasaragod-bus-accident-bike
Post a Comment
0 Comments