Type Here to Get Search Results !

Bottom Ad

ബാര്‍കോഴ ഡിവൈഎഫ്‌ഐ കാസറഗോഡ് കളക്ട്രറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.



കാസറഗോഡ്: (www.evisoinnews.in) ബാര്‍കോഴ കേസ് അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതൃത്ത്വത്തില്‍ കാസറഗോഡ് കളക്ട്രറ്റിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. 
മന്ത്രി കെ.എം മാണി കോഴ വാങ്ങിയെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ ഉണായിട്ടും. രാഷ്ട്രീയ സമ്മര്‍ദത്തിന് വഴങ്ങി കേസ് അട്ടിമറിക്കു സ്ഥിതിയാണുണ്ടായത്. സാധാരണക്കാരന് നിയമ സംവിധാനത്തിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് ഇത് വഴിയൊരുക്കും. ബാര്‍ കോഴ കേസിലെ സത്യങ്ങള്‍ പുറത്തുവരുന്നതു വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുന്നതിന്റെ ഭാഗമായാണ് പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചത്. സമരം കര്‍ഷകസംഘം ജില്ലാ സെക്രട്ടറി സി.എച്ച് കുഞ്ഞമ്പു ഉല്‍ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ. രാജ്‌മോഹനന്‍ അദ്ധ്യക്ഷനായിരുന്നു. ജില്ലാ സെക്രട്ടറി കെ മണികണ്ഠന്‍, കെ സബീഷ്, കെ രവീന്ദ്രന്‍, എം രാജീവന്‍ എന്നിവര്‍ സംസാരിച്ചു. പി ശിവപ്രസാദ് സ്വാഗതം പറഞ്ഞു.

keywords : bar-case-dyfi-kasaragod-minister-mani-political-



Post a Comment

0 Comments

Top Post Ad

Below Post Ad