തൃശൂര്‍ (www.evisionnews.in) : ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ബോംബ് സ്ഫോടനം ഉണ്ടാകുമെന്ന് അജ്ഞാത ഫോണ്‍ സന്ദേശം. ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ഗുരുവായൂര്‍ സി.ഐ ബാലകൃഷ്ണന്റെ ഫോണിലേക്കാണ് സന്ദേശം വന്നത്. ക്ഷേത്രത്തില്‍ ഇരുപത്തിനാലു മണിക്കൂറിനകം ബോംബ് സ്ഫോടനം ഉണ്ടാകുമെന്നായിരുന്നു സന്ദേശം. ഇംഗ്ലീഷിലായിരുന്നു സംസാരം. പെട്ടെന്നു തന്നെ ഫോണ്‍ കട്ട് ചെയ്തു.
ഇതേതുടര്‍ന്ന് സി.ഐ ഉന്നത പോലീസ് ഓഫീസര്‍മാരെ വിവരം അറിയിച്ചു. ഐ.ജി. സുരേഷ് രാജ് പുരോഹിത് അടക്കമുള്ളവര്‍ സ്ഥലത്തെത്തി ക്യാമ്പ് ചെയ്യുകയാണ്. ക്ഷേത്ര ചടങ്ങുകള്‍ക്ക് തടസ്സം ഉണ്ടായിട്ടില്ല. എന്നാല്‍ ഭക്ത ജനങ്ങളെ കടത്തി വിടുന്നതിന് പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Keywords: Kasaragod-news-thrisur-bomb-blast-news-police-mobile-message
Post a Comment
0 Comments