തളങ്കര :(www.evisionnews.in) റംസാന്‍ റിലീഫിന്റെ ഭാഗമായി ബാങ്കോട് 25 വാര്‍ഡിലെ നിര്‍ദ്ധരരായ നൂറോളം കുടുംബങ്ങള്‍ക്ക് മുസ്ലിം ലീഗ് ബാങ്കോട് ശാഖ കമ്മിറ്റി പെരുന്നാള്‍ കിറ്റ് വിതരണം ചെയ്തു.
ഖത്തര്‍ കെ എം സി സി കാസര്‍ക്കോട് ജില്ല പ്രസിഡണ്ട് എം ലുഖ്മാനുല്‍ ഹക്കീം മുനിസിപ്പല്‍ മുസ്ലിം ലീഗ് ബാങ്കോട് ശാഖ പ്രസിഡണ്ട് അസീസ് ഖാസിലൈനിന് കൈമാറി കൊണ്ട് ഉദ്ഘാടനം ചെയ്തു
ചടങ്ങില്‍ പ്രസിഡണ്ട് അസീസ് ഖാസിലൈന്‍ അധ്യക്ഷത വഹിച്ചു മുനിസിപ്പല്‍ മുസ്ലിം ലീഗ് പ്രസിടണ്ട് എ എം കടവത്ത് ഉല്‍ഘാടനം ചെയ്തു വാര്‍ഡ് കൌണ്‍സിലര്‍ കുഞ്ഞി മൊയ്തീന്‍ ബാങ്കോട് സ്വാഗതം പറഞ്ഞു.ഖത്തര്‍ കെ എം സി സി മുന്‍ ജില്ല ജനറല്‍ സെക്രട്ടറി ആദം കുഞ്ഞി തളങ്കര, ട്രഷറര്‍ മുസ്തഫ ബാങ്കോട്, എം എസ് എഫ് മണ്ഡലം ട്രഷറര്‍ സഹദ് ബാങ്കോട് ,മുനിസിപ്പല്‍ ട്രഷറര്‍ സക്കീര്‍ ബാങ്കോട് ,ബാങ്കോട് ശാഖ യുത്ത് ലീഗ് പ്രസിഡണ്ട് ഇഖ്ബാല്‍ ബാങ്കോട്, കെ എം മഹമൂദ്, ബഷീര്‍ പെയ്ന്റര്‍, നാസര്‍ വോളിബോള്‍, കാമില്‍ ബാങ്കോട്, സമീര്‍ ചെങ്കള, റിസ്‌വാന്‍ റഹിമാന്‍, ഹാഫിസ് മുഹമ്മദ് നിഹാല്‍ എന്നിവര്‍ സംബന്ധിച്ചു.
keywords : kasragod-thalanagara-bangod-ward-eid-kit-
Post a Comment
0 Comments