Type Here to Get Search Results !

Bottom Ad

പ്രേമത്തിന്റെ ഡ്രസ്സ് കോഡ് സിനിമക്ക് മുമ്പേ കാസര്‍കോട്ടെ ഫാഷന്‍


evisionnews

കാസര്‍കോട്:(www.evisonnews.in) പ്രേമം സിനിമാ റിലീസായതിന് ശേഷം കേരളക്കരയിലും ഗള്‍ഫിലെ മലയാളികള്‍ക്കിടയിലും ഗോള്‍ഡന്‍ മുണ്ടും ബ്ലാക്ക് ഷര്‍ട്ടും ഫാഷന്‍ തരംഗമായി മാറിയിരിക്കുകയാണ്.എന്നാല്‍ പ്രേമം സിനിമ റീലീസിന് മുമ്പേ കാസര്‍ക്കോട്ടെ യുവാക്കള്‍ക്കിടയില്‍ ഗോള്‍ഡന്‍ മുണ്ടും ബ്ലാക്ക് ഷര്‍ട്ടും തരംഗമായിരുന്നു.കാസര്‍കോട്ടെ കോളേജ് വിദ്യാര്‍ത്ഥികള്‍ ഈ വേഷമണിഞ്ഞായിരുന്നു ക്ലാസില്‍ പോയിരുന്നത്.പ്രേമം സിനിമ വരുന്നതിന് മാസങ്ങള്‍ക്ക് മുമ്പേ ഒരു സ്വകാര്യ കേളേജ് വിദ്യാര്‍ത്ഥികള്‍ ഈ വസ്ത്രം ധരിച്ചിരുന്നു.അന്ന് ജനശ്രദ്ധയാകര്‍ഷിച്ച വേഷം പിന്നീട് മറ്റിടങ്ങളില്‍ പ്രചരിക്കുകയും സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തിരുന്നു.

ഈ വേഷം ഇപ്പോള്‍ പ്രേമം സ്റ്റൈല്‍ എന്നറിയപ്പെടുന്നതില്‍ കാസര്‍കോട്ടെ യുവാക്കള്‍ക്കിടയില്‍ പ്രതിഷേധമുണ്ട്.കേരളത്തില്‍ പുതുമ കൊണ്ട് വരുന്ന കാസര്‍കോടിനെ മാതൃകയാക്കുന്ന മറ്റുള്ളവര്‍ ക്രഡിറ്റ് അടിച്ചു മാറ്റുകയാണെന്ന് യുവാക്കള്‍ പറയുന്നു.മുമ്പ് കാസര്‍കോട്ടെ പിള്ളരെ കണ്ട്ക എന്ന ഗാനം മറ്റു ദേശക്കാര്‍ മൊഴിമാറ്റിയത് വിവാദമായിരുന്നു

keywords : premam-kasargod-cinema-film-movie-release-fashion-trend-golden-black-shirt

Post a Comment

0 Comments

Top Post Ad

Below Post Ad