Type Here to Get Search Results !

Bottom Ad

ഷാഹുല്‍ ഹമീദ് വധം; ഷാഹിദിനെ ഏഴ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു

evisionnews

ബേക്കല്‍:(www.evisoinnews.in) ചിത്താരി മുക്കൂട് സ്വദേശിയും പാലക്കുന്ന് കണ്ണംകുളം പള്ളി ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഗള്‍ഫുകാരന്‍ ഷാഹുല്‍ ഹമീദിനെ കൊലപ്പെടുത്തിയ കേസില്‍ റിമാന്റിലായ ഉദുമ പാക്യാരയിലെ ഷാഹിദിനെ ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു കൊടുത്തു. ഷാഹിദിനെ ചൊവ്വാഴ്ച രാവിലെയാണ് ന്യൂദല്‍ഹിയിലെ തിഹാര്‍ ജയിലില്‍ നിന്ന് ബേക്കല്‍ പ്രിന്‍സിപ്പല്‍ എസ്.ഐ, പി.നാരായണനും സംഘവും ബേക്കലിലെത്തിച്ചത്. 
തുടര്‍ന്ന് കേസന്വേഷിക്കുന്ന ഹൊസ്ദുര്‍ഗ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ യു.പ്രേമന്‍ ഷാഹിദിനെ വിശദമായി ചോദ്യം ചെയ്യുകയും ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുകയും ചെയ്തു. 
ഇതോടൊപ്പം തന്നെ സംഭവത്തില്‍ കൂടുതല്‍ തെളിവുകള്‍ ശേഖരിക്കാന്‍ ഷാഹിദിനെ ഒരാഴ്ച പോലീസ് കസ്റ്റഡിയില്‍ വിട്ടു തരാനുള്ള റിപ്പോര്‍ട്ടും പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. കോടതി ഈ റിപ്പോര്‍ട്ട് അംഗീകരിക്കുകയും ഷാഹിദിനെ പോലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുക്കുകയുമായിരുന്നു.
കേസില്‍ പ്രതിയായ ശേഷം ഒളിവില്‍ പോയ ഷാഹിദ് ഗള്‍ഫിലേക്ക് കടക്കാനുള്ള തയ്യാറെടുപ്പില്‍ വിമാനത്താവളത്തിലെത്തിയപ്പോള്‍ പോലീസ് പുറപ്പെടുവിച്ച ലുക്കൗട്ട് സര്‍ക്കുലറിന്റെ അടിസ്ഥാനത്തില്‍ ന്യൂദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എമിഗ്രേഷന്‍ അധികൃതരാണ് യുവാവിനെ തടഞ്ഞു വെക്കുകയും ബേക്കല്‍ പോലീസിന് വിവരം നല്‍കുകയും ചെയ്തു. 
അന്ന് തന്നെ ഷാഹിദിനെ ദല്‍ഹി എയര്‍പോര്‍ട്ട് പോലീസ് ഷാഹിദിനെ അവിടെ കോടതിയില്‍ ഹാജരാക്കുകയും കോടതി യുവാവിനെ റിമാന്റ് ചെയ്ത് തിഹാര്‍ ജയിലില്‍ അടക്കുകയുമായിരുന്നു. ബേക്കല്‍ പോലീസ് ദല്‍ഹിയിലെത്തി ഷാഹിദിനെ നാട്ടിലെത്തിക്കുന്നതിന് അവിടെ കോടതിയില്‍ നിന്ന് ഉത്തരവ് നേടുകയും ചെയ്തിരുന്നു. ഷാഹിദിനെ കൊലപാതകം നടന്ന സ്ഥലത്തേക്ക് കൊണ്ടു പോകും.

Keywords :shahul hameed-seven days-police custody-bekal
Tags

Post a Comment

0 Comments

Top Post Ad

Below Post Ad