ന്യൂഡല്‍ഹി: (www.evisionnews.in) കേരളത്തിലെ ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിയും എസ്എന്‍ഡിപിയും കൈകോര്‍ക്കുമെന്ന് ഉറപ്പായി.ബുധനാഴ്ച്ച രാവിലെ ബിജെപി ദേശീയാധ്യക്ഷന്‍ അമിത് ഷായുമായി എസ്എന്‍ഡിപി അധ്യക്ഷന്‍ വെള്ളാപ്പള്ളി നടേശനും ഉപാധ്യക്ഷനും മകനുമായ തുഷാര്‍ വെള്ളപ്പള്ളിയും തമ്മില്‍ നടത്തിയ കൂടികാഴ്ച്ചയിലാണ് കേരളത്തില്‍ ഒരു മൂന്നാം മുന്നണിയ്ക്കുള്ള സാധ്യതയ്ക്ക് രാഷ്ട്രീയ നീക്കങ്ങള്‍ നടക്കുന്നത്. അമിത് ഷായെ കണ്ട ശേഷം വെള്ളാപ്പള്ളി നടേശന്‍ കേരളത്തില്‍ ഭൂരിപക്ഷ സമുദായ ഐക്യം അനിവാര്യമാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.
ഹൈന്ദവര്‍ക്കും സാമൂഹ്യനീതി ലഭിക്കണം. എസ്എന്‍ഡിപിയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന ആരുമായും സഹകരിക്കും. ഇന്ത്യ ഭരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. അവരെ തള്ളണമെന്ന് പറയാന്‍ ഭ്രാന്തുണ്ടോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. മറ്റ് പാര്‍ട്ടികള്‍ വാഗ്ദാനങ്ങള്‍ പാലിച്ചിട്ടില്ല. എസ്.എന്‍.ഡി.പി. രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കില്ല. എല്‍.ഡി.എഫ്. ഒന്നും തന്നില്ല, ഉമ്മന്‍ ചാണ്ടി മാത്രം ചെറിയ സഹായം നല്‍കി.
ബിജെപിയോട് എസ്എന്‍ഡിപിക്ക് അയിത്തമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്തും ബിജെപി നേതൃത്വവുമായി നല്ല ബന്ധത്തിലായിരുന്നു. എസ്എന്‍ഡിപി യോഗം നേരിട്ടു രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയില്ലെങ്കിലും യോഗ നേതൃനിരയിലുള്ളവര്‍ സമുദായ താല്‍പര്യം സംരക്ഷിക്കാനായി രാഷ്ട്രീയ പാര്‍ട്ടിയുണ്ടാക്കിയാല്‍ പ്രശ്‌നാധിഷ്ഠിത പിന്തുണ നല്‍കുമെന്നു വെള്ളാപ്പള്ളി പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരനും ചര്‍ച്ചയില്‍ പങ്കെടുത്തു.
കേരളത്തില്‍ എസ്എന്‍ഡിപി നേതൃത്വവുമായി രാഷ്ട്രീയ ധാരണയുണ്ടാക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി കേന്ദ്ര നേതൃത്വം. എസ്എന്‍ഡിപിയില്‍ നിന്നു നേതാക്കളെ ഉള്‍ക്കൊള്ളാനാണു ബിജെപിക്കു താല്‍പര്യമെങ്കിലും എസ്എന്‍ഡിപിയുമായി ബന്ധമുള്ള രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചാല്‍ സഖ്യമുണ്ടാക്കാനും ബിജെപി തയാറാണ്. കേരളത്തില്‍ എസ്എന്‍ഡിപി ബിജെപി രാഷ്ട്രീയ ധാരണയ്ക്കായി ആര്‍എസ്എസ് -വിഎച്ച്പി നേതൃത്വവും പച്ചക്കൊടി കാണിച്ചിട്ടുണ്ട്.
Keywords: newdelhi-bjp-sndp-vellapalli-nadeshan
Post a Comment
0 Comments