Type Here to Get Search Results !

Bottom Ad

വിഷന്‍ 2020 തെരുവ് വിളക്ക് സ്ഥാപിക്കും

evisionnews

ബദിയടുക്ക :(www.evisionnews.in) വിഷന്‍ 2020 ബദിയടുക്ക ഡെവലപ്‌മെന്റ് ക്യാംമ്പയിന്റെ ഭാഗമായി ബദിയടുക്ക പഞ്ചായത്തിന്റ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തിലെ പട്ടിക ജാതി കോളനികളില്‍ തെരുവ് വിളക്ക് സ്ഥാപിക്കുന്നു. പഞ്ചായത്തിലെ 49 പട്ടിക ജാതി കോളനികളിലായി 117 തെരുവ് വിളക്കുകളാണ് സ്ഥാപിക്കുന്നത്.

ക്രൂസ് മുഖേന വാങ്ങിയ ലൈറ്റുകള്‍ വിവിധ കോളനികളില്‍ സ്ഥാപിക്കുന്നതിന് മുന്നോടിയായി നടന്ന ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സുധ ജയറാം നിര്‍വഹിച്ചു.യോഗത്തില്‍ പഞ്ചായത്ത് സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാഹിന്‍ കേളോട്ട്, സീനിയര്‍ ക്ലര്‍ക്ക് രാമ ചന്ദ്രന്‍ സി നായര്‍ പ്രസംഗിച്ചു. പഞ്ചായത്ത് സ്റ്റാംഡിംഗ് കമ്മിറ്റി ചെയര്‍ പെര്‍സണ്‍ സവിത എം പി, ഹമീദ് പളളത്തട്ക്ക, അന്‍വര്‍ ഓസോണ്‍, സൗമ്യ മഹേശ്, എ.എസ് അഹമ്മദ്, ശ്യാം പ്രസാദ് മാന്യ, ഐത്തപ്പ പട്ടാജെ, സിറില്‍ ഡിസൂസ, ലത്തീഫ് ആനക്കല്‍, രാമ, ഭാഗി കംഗില, തുടങ്ങിയവര്‍ സംബന്ധിച്ചു.

keywords : badiyadka-vision-development-campaign-light-street-light

Post a Comment

0 Comments

Top Post Ad

Below Post Ad