ന്യൂഡല്‍ഹി:(www.evisionnews.in) ബംഗളുരു സ്ഫോടനകേസില്‍ വിചാരണ നീളുന്നതില്‍ സുപ്രീംകോടതി അതൃപ്തി പ്രകടിപ്പിച്ചു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ഹരജിയില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതി അതൃപ്തി അറിയിച്ചത്. കേസ് നടത്താനായി പ്രത്യേക കോടതി രൂപീകരിച്ചുകൂടേയെന്നും പരമോന്നത കോടതി ചോദിച്ചു. രണ്ടാഴ്ചക്കകം മറുപടി നല്‍കാന്‍ കര്‍ണാടക സര്‍ക്കാരിനോട് സുപ്രീംകോടതി നിര്‍ദേശിച്ചു.
ബംഗളൂരു സ്ഫോടനകേസിലെ വിചാരണ മുന്‍പത്തേതുപോലെ പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് മഅ്ദനി കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. നിലവില്‍ എന്‍.ഐ.എ കോടതിയാണ് കേസ് പരിഗണിക്കുന്നത്. നടപടികള്‍ മന്ദഗതിയിലാക്കി വിചാരണ നീട്ടിക്കൊണ്ടുപോകാനും ബംഗളൂരുവില്‍ തളച്ചിടാനും കര്‍ണാടക സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നായിരുന്നു മഅ്ദനിയുടെ ആരോപണം. ജഡ്ജിമാരായ ചെലമേശ്വര്‍, അഭയ് മനോഹര്‍ സാപ്രെ എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
keywords:banglure-bombblast-mahdani-suprim-court
Post a Comment
0 Comments