മഞ്ചേശ്വരം (www.evisionnews.in): നിലയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി മര്‍ദ്ദിച്ചു. മഞ്ചേശ്വരത്തെ ഇസ്താഖി(36)നാണ് മര്‍ദ്ദനമേറ്റത്. വ്യാഴാഴ്ച രാത്രി എട്ടരമണിക്കാണ് സംഭവം. മച്ചംപാടിയില്‍ ഒരാള്‍ വിഷംകഴിച്ച് ഗുരുതരനിലയിലുണ്ടെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ വണ്ടിയില്ലെന്നും പറഞ്ഞാണ് ഒരാള്‍ ഫോണില്‍ വിളിച്ചത്. ഉടന്‍ തന്നെ ഇസ്താഖ് വണ്ടിയുമായി പുറപ്പെട്ടപ്പോള്‍ മറ്റൊരു വണ്ടികിട്ടിയെന്നും ദേര്‍ളക്കട്ട ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നും പറഞ്ഞ് വീണ്ടും ഫോണ്‍വിളിവന്നു. എന്നാല്‍ 15 മിനുട്ടിന് ശേഷം വീണ്ടും ഫോണ്‍ വന്നു. വണ്ടി തലപ്പാടിയില്‍ തകരാറിലായിപ്പോയെന്നും പെട്ടെന്ന് എത്തണമെന്നുമാണ് ആവശ്യം. കാറില്‍ തലപ്പാടിയില്‍ എത്തിയപ്പോള്‍ അഞ്ചംഗ സംഘം ഇസ്താഖിനെ വളഞ്ഞുവെച്ച് മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ഇസ്താഖിനെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Keywords; Kasaragod-news-manjeshwer-news-hospital-case-attack
Post a Comment
0 Comments