Type Here to Get Search Results !

Bottom Ad

പൊന്നുമ്മയുടെ മരണവാര്‍ത്ത അറിയാതെ കുഞ്ഞു മക്കള്‍ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നാട്ടുകാര്‍

                                                        സ്വഫ്‌വാന്‍ ചെടേക്കാല്‍


evisionnews


ഉമ്മ എവിടെ ? വീട്ടുമുറ്റത്ത് കൂട്ടം കൂടിയവരില്‍ തന്റെ ഉമ്മയെ അന്വേഷിക്കുകയാണ് ആ പാവം കുഞ്ഞുമോള്‍ ഫാത്തിമ.അണങ്കൂര്‍ ടി.വി സ്‌റ്റേഷന്‍ റോഡിലെ ഹനീഫയുടെ വീട്ടില്‍ കൂട്ടം കൂടി നില്‍ക്കന്നവരോട് നാലു വയസ്സുകാരി ഫാത്തിമ മോള്‍ ചോദിക്കുമ്പോള്‍ കണ്ടെവരെല്ലാം അറിയാതെ കണ്ണ് നിറഞ്ഞ് പോയി.(www.evisionnews.in)വ്യാഴാഴ്ച വൈകുന്നേരം ഉപ്പയും ഉമ്മയും കൊച്ചനുജനേയും കൂട്ടി ബൈക്കില്‍ പോകുമ്പോള്‍ പൊന്നുമകള്‍ ഫാത്തിമ ഉമ്മുമ്മയുടെ കൂടേ അടുക്കളയില്‍ കളിക്കുകയായിരുന്നു.ഉമ്മയും ഉപ്പയും നോമ്പ് നോക്കിയത് കൊണ്ട് ദൂരെയെങ്ങും പോവില്ലെന്ന് അവള്‍ക്കറിയാമായിരുന്നു.

ഹനീഫയും ഭാര്യ റസിയും വൈകുന്നേരം അനുജന്റെ ഭാര്യാ കുടുംബത്തിലെ രോഗിയെ കാണാന്‍ പോയതായിരുന്നു.ദീനി കാര്യങ്ങള്‍ എന്നും ചിട്ടയോടെ കാത്തിരുന്ന ഹനീഫയും ഭാര്യയും ഇന്നും നോമ്പ് കാരായിരുന്നു.നോമ്പ് തുറക്കാന്‍ ഭക്ഷണ പാനിയങ്ങള്‍ ഉണ്ടാക്കാന്‍ ഉമ്മുമ്മ നിര്‍ബന്ധിച്ചപ്പോഴും വേഗം തിരിച്ച് വരാം എന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ഇവര്‍.(www.evisionnews.in)മരണത്തിന്റെ വിളി ബസ്സിന്റെ രൂപത്തില്‍ വന്ന് റസിയെ വിളിച്ചപ്പോള്‍ മകന്‍ അമീനും ഭര്‍ത്താവ് ഹനീഫയും നിസ്സഹയരായി നില്‍ക്കാനെ ആയുള്ളു.അപ്പോഴും ഇവരേയും കാത്ത് ഉമ്മുമ്മയുടെ കൂടെ മകള്‍ ഫാത്തിമ ഒന്നും അറിയാതെ ചിരിച്ച് കളിച്ച് വരാന്തയിലിരിക്കുകയായിരുന്നു.

ഒരു മാസം മുമ്പാണ് ഹോട്ടല്‍ തൊഴിലാളിയായ ഹനീഫ ഗള്‍ഫില്‍ നിന്നും വന്നത്. ഉടനെ തന്നെ വീട് പണി കഴിപ്പിച്ച് സ്വന്തം വീട്ടില്‍ താമസമാക്കിയതായിരുന്നു ഹനീഫയും കുടുംബവും.ഭര്‍ത്താവും മക്കളുമായി സ്വന്തം വീട്ടില്‍ സന്തോഷത്തോടെ കഴിയുകയായുരുന്നു റസിയ.പെരുന്നാളിന് ശേഷം ഭര്‍ത്താവും മക്കളുമായി പലസ്ഥലങ്ങളും സന്ദര്‍ശിക്കാനിരിക്കുകയായിരുന്നു അവര്‍.(www.evisionnews.in)പക്ഷേ അവരുടെ സന്തോഷത്തിന്റെ നാളുകള്‍ക്ക് കൂടുതല്‍ ആയുസ്സുണ്ടായില്ല.ഗള്‍ഫില്‍ കഷ്ട്‌പെട്ട് ചോരനീരാക്കി ഹനീഫ ഉണ്ടാക്കിയ വിട്ടില്‍ ഇനി റസിയ ഇല്ലാതെ കഴിയുന്നത് ചിന്തിക്കാന്‍ പോലും അയാള്‍ക്കാവില്ല.

ഉമ്മ ഇല്ലാതെ ആവിട്ടില്‍ ഇനി മക്കളെ ഹനീഫ് എന്ത് പറഞ്ഞ് സമാധാനിപ്പിക്കും.(www.evisionnews.in)ഇന്ന് വരും നാളെ വരും എന്ന പൊന്നുമക്കളുടെ കാത്തിരിപ്പിന് മുന്നില്‍ ഹനീഫയ്ക്ക് എത്രകാലം പിടിച്ച് നില്‍ക്കാന്‍ പറ്റും .ഉമ്മയുടെ മുലപ്പാലിന്റെ ഗന്ധം മാറിയിട്ടില്ലാത്ത കുഞ്ഞുമോന്റെ മുഖം കാണുമ്പോള്‍ ഹനീഫയെ എന്ത് പറഞ്ഞ ആശ്വസിപ്പികും എന്നറിയാതെ തളര്‍ന്ന് പോവുകയാണ് നാട്ടുകാരും ബന്ധുക്കളും

keywords : rasiya-death-accident-husband-family-people-safwan-chedekal-story
Tags

Post a Comment

0 Comments

Top Post Ad

Below Post Ad