കാസര്‍കോട് (www.evisionnews.in): ഒളിവില്‍ പോയ ആനവേട്ട സംഘത്തിലെ ഷാര്‍പ്പ് ഷൂട്ടര്‍മാരിലൊരാള്‍ പുതിയ ബസ്സ്റ്റാന്റില്‍ വെച്ച് പിടിയിലായി. കോതമംഗലത്തെ ജിജോ എന്ന ആണ്ടിക്കുഞ്ഞാണ് (33) പിടിയിലായത്. ചൊവ്വാഴ്ച രാത്രി പത്തരമണിക്ക് ബസില്‍ നിന്നാണ് സ്‌പെഷ്യല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. കര്‍ണാടകയില്‍ ജിജോ ഒളിവില്‍ കഴിയുന്നതായി അന്വേഷണ സംഘത്തിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഒളിത്താവളം കേന്ദ്രമായി നീങ്ങുന്നതിനിടെ അവിടെ നിന്നും രക്ഷപ്പെട്ട് മറ്റൊരു താവളം തേടി ഇറങ്ങിയതായി അന്വേഷണ സംഘത്തിന് സൂചന ലഭിക്കുന്നത്. ജിജോയുടെ നീക്കങ്ങള്‍ മനസ്സിലാക്കിയ അന്വേഷണ സംഘം രക്ഷപ്പെടാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് പിടിച്ചത്.
കേസിലെ മറ്റൊരു പ്രതി എല്‍ദോസ് കഴിഞ്ഞ ദിവസം കോടതിയില്‍ കീഴടങ്ങിയിരുന്നു. എല്‍ദോസിനെ ചോദ്യംചെയതപ്പോഴാണ് ആണ്ടികുഞ്ഞിന്റെ ഒളിത്താവളത്തെ കുറിച്ച് വിവരം കിട്ടയത്.
Keywords: Kasaragod-latest-road-andikkumhu-arrest-police-case
Post a Comment
0 Comments