കാസര്‍കോട് (www.evisionnews.in): ഓസ്‌ട്രേലിയയിലേക്ക് വിസ വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ കേസില്‍ ഇരിയണ്ണി കാട്ടിപ്പള്ളം സ്വദേശി അറസ്റ്റിലായി. കാട്ടിപ്പള്ളിയിലെ ഷിബിനെ(19)യാണ് ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഷാഡോ പോലീസ് അറസ്റ്റ് ചെയ്തത്.
ഓസ്‌ട്രേലിയയിലേക്ക് തൊഴില്‍ വിസ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞ് പലരില്‍ നിന്നായി അഡ്വാന്‍സായി 5000 രൂപ വീതം തട്ടിയതായാണ് വിവരം. നഗരത്തിലെ ഒരു ഹോട്ടല്‍ കേന്ദ്രീകരിച്ച് വിസ തട്ടിപ്പ് നടക്കുന്നുണ്ടെന്ന് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്നാണ് ഹോട്ടല്‍ റെയ്ഡ് ചെയ്ത് ഷിബിനെ പിടിച്ചത്. എസ്.ഐ.മാരായ അമ്പാടി, ഫിലിപ്പ്, പോലീസുകാരായ ബാലകൃഷ്ണന്‍, ശ്രീജിത്ത്, ലക്ഷ്മീനാരായണ്‍, അബൂബക്കര്‍ എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post a Comment
0 Comments