കുമ്പള (www.evisionnews.in): പശുമോഷണ കേസില്‍ രണ്ടു പേര്‍ അറസ്റ്റിലായി. ബന്തിയോട് അടുക്ക സ്വദേശി അന്താന്‍ (28), ആരിക്കാടിയിലെ മൊയ്തു (32) എന്നിവരാണ് അറസ്റ്റിലായത്.
ആരിക്കാടിയിലെ മൂസയുടെ പറമ്പില്‍ കെട്ടിയിട്ടിരുന്ന അഞ്ച് മൂരികളേയും രണ്ട് പോത്തുകളേയും മോഷ്ടിച്ചുകടത്തിയ കേസിലാണ് അറസ്റ്റ്. മോഷ്ടിച്ച പശുക്കളെ കടത്താന്‍ ഉപയോഗിക്കുന്നുവെന്ന് കരുതുന്ന കര്‍ണാടക രജിസ്‌ട്രേഷനുള്ള ടെമ്പോ കുമ്പളയിനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ആറ് മാസകാലയളവിനിടെയാണ് ആരിക്കാടിയിലെ മൂസയുടെ വീട്ടുപറമ്പില്‍ നിന്നും മൂരികളും പോത്തുകളും മോഷണം പോയത്. ഇതിലൊരെണ്ണം ബന്തിയോട് അടുക്കയില്‍ ഒരു കശാപ്പ് ശാലക്ക് സമീപം കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയതോടെയാണ് മോഷണം തെളിഞ്ഞത്. സംഘം കൂടുതല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ്.
Keywords: Kasaragod-kumbla-news-investigation-news-arikkadi-news-police-custody
Post a Comment
0 Comments