മംഗലാപുരം (www.evisionnews.in): വെബ്‌സൈറ്റിലെ വിവാഹപരസ്യം വഴി പരിചയപ്പെട്ട യുവതിയെ പീഡനത്തിനിരയാക്കി 40 ലക്ഷം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. മംഗലാപുരം സ്വദേശി ലക്ഷ്മണ്‍ പൂജാരി എന്ന പ്രശാന്ത് പൂജാരിയെയാണ് ഹെബ്ബാലിലെ ചോള നഗറില്‍ വീട്ടില്‍വെച്ച് അറസ്റ്റ് ചെയ്തത്.
കേസിനെത്തുടര്‍ന്ന് നാടുവിട്ട പൂജാരി നാലുവര്‍ഷമായി ഒളിവിലായിരുന്നു. പിടിയിലായ പൂജാരി പോലീസില്‍ കുറ്റസമ്മതം നടത്തി. ചോദ്യംചെയ്യലില്‍ വിവാഹപരസ്യം നല്‍കി ഒട്ടേറെ യുവതികളെ വലയിലാക്കി ഇതേവിധം ചതിച്ചതായും മൊഴിനല്‍കി. ഈ യുവതികളെ കണ്ടെത്തി വിപുലമായ കുറ്റപത്രം തയാറാക്കാനുള്ള ശ്രമത്തിലാണ് പോലീസ്.
വെബ്‌സൈറ്റില്‍ നല്കിയ വിവാഹപരസ്യം വഴിയാണ് പൂജാരി യുവതിയുമായി പരിചയപ്പെടുന്നത്. ഡെല്‍ കമ്പനിയിലെ എന്‍ജിനീയര്‍ ആണെന്നാണ് യുവതിയെ ധരിപ്പിച്ചത്. സ്വദേശമായ മംഗലാപുരത്ത് കോടികള്‍ വിലവരുന്ന സ്വത്ത് ഉണ്ടെന്നും ആര്‍.ടി. നഗറിലെ സ്വന്തം ഫ്‌ളാറ്റിലാണ് താമസമെന്നും വിശ്വസിപ്പിച്ചു.
ഫോണില്‍ പതിവായി വിളിച്ചുതുടങ്ങിയ യുവതിയെ 2011 സപ്തംബറില്‍ ഇയാള്‍ ഒരു സുഹൃത്തിന്റെ വീട്ടിലേക്ക് ക്ഷണിക്കുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. വിവാഹംചെയ്യുമെന്ന് വാഗ്ദാനം നല്‍കിയ പൂജാരി അടിയന്തര ഹൃദയശസ്ത്രക്രിയ്ക്ക് 40 ലക്ഷംരൂപ തന്നില്‍നിന്ന് കടംവാങ്ങിയിരുന്നതായും പണം കൈപ്പറ്റി മുങ്ങിയതോടെയാണ് ചതിക്കപ്പെട്ടകാര്യം ബോധ്യമായതെന്നും യുവതി പരാതിയില്‍ പറയുന്നു.
Keywords: Karnataka-manglore-news-arrest-for-cheating-and-for-sexual-harassment-case
Post a Comment
0 Comments