ലണ്ടൻ:(www.evisionnews.in) ആഷസ് രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇംഗ്ലീഷ് ടീമിന് നെറ്റ്സിൽ പന്തെറിഞ്ഞു കൊടുക്കാൻ ഇതിഹാസതാരം സച്ചിന്റെ മകൻ. 15 വയസുകാരനായ അർജുൻ ടെണ്ടുൽക്കറാണ് ലോഡ്സിലെ നെറ്റ്സിലെ ഇംഗ്ലണ്ട് ബാറ്റ്സ്മാൻമാർക്ക് പന്തെറിഞ്ഞ് കൊടുത്തത്. ഇടം കൈയ്യൻ ബാറ്റ്സ്മാൻമാരായ അലിസ്റ്റർ കുക്ക്, ബെൻ സ്റ്റോക്സ് എന്നിവർക്കാണ് ഇടം കൈയ്യൻ പേസറായ അർജുൻ പന്തെറിഞ്ഞ് നൽകിയത്.
കഴിഞ്ഞ ഐപിഎല്ലിൽ അർജുൻ പാക് ബൗളിംഗ് ഇതിഹാസം വസീം അക്രമിന്റെ ഉപദേശം തേടിയതും വാർത്തയായിരുന്നു. ഇടം കൈയൻ ബാറ്റ്സ്മാനായ അർജുൻ സെപ്റ്റംബറിൽ നടന്ന റിലയൻസ് അണ്ടർ 16 സ്കൂൾ ടൂർണമെന്റിൽ 42 പന്തിൽ 188 റൺസ് അടിച്ചുകൂട്ടിയും ശ്രദ്ധ നേടിയിരുന്നു.
keywords :arjun tendulkar-ashes-sachin tendulkar
Post a Comment
0 Comments