പാവം എപിജെ അബ്ദുല്‍ കലാം. അവിവാഹിതനായ സസ്യഭുക്ക്.ലോകംകണ്ട ഏറ്റവും വലിയ ബഹിരാകാശ ഗവേഷകന്‍.രാഷ്ട്രതന്ത്രജ്ഞന്‍.സ്വപ്‌നം കാണാന്‍ ആഹ്വാനം ചെയ്തകവി.ഗ്രന്ഥകാരന്‍.പ്രഭാഷകന്‍. ഇന്ത്യയുടെ പരമോന്നത ബഹുമതികളായ ഭാരതരത്‌ന,പത്മഭൂഷണ്‍,പത്മവിഭൂഷണ്‍ തുടങ്ങിയ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ബുദ്ധിരാക്ഷസന്‍. ലോകത്തെ മുപ്പതോളം സര്‍വ്വകലാശാലകള്‍ അദ്ദേഹത്തിന്റെ ജ്വലിക്കുന്ന ചിന്താശക്തിയെ വാനോളം വാഴ്ത്തി ഹോണററി ഡോക്ടറേറ്റുകളും നല്കി.കേരളവുമായി ഹൃദയബന്ധം കൈവിടാതെ സൂക്ഷിച്ച മഹാമനീഷി ഇന്ത്യയുടെ മുന്‍ രാഷ്ട്രപതി.
പക്ഷെ മലയാളിയും ഈ മണ്ണിലെ മാധ്യമങ്ങളും അദ്ദേഹത്തിന് നല്‍കിയത് മിസൈല്‍മാന്‍ എന്ന മരണാനന്തര ബഹുമതി.കലാം ഒരിക്കലും ഒരു മിസൈല്‍മാനായിരുന്നില്ല.ശരിക്കും പറഞ്ഞാല്‍ റോക്കറ്റ്മാനെന്ന വിശേഷണമാണ് ചേരുന്നത്.അദ്ദേഹത്തിന്റെ സംഭാവനകള്‍ ബഹിരാകാശത്തെ ഉപഗ്രഹ വിക്ഷേണരംഗത്തായിരുന്നു.ഉപഗ്രഹത്തെ ബഹിരാകാശത്തേക്ക് കയറ്റി വിടുന്ന ദൗത്യമാണ് റോക്കറ്റിനുള്ളത്.ഇത് തിരുവനന്തപുരത്തെ ആക്കുളം കായലോരത്തെ തുമ്പയിലെ വിക്രം സാരാഭായി സ്‌പേസ് സെന്ററിലെ ഗവേഷകര്‍ മുതല്‍ പ്രദേശത്തെ സാദാ തട്ടുകടക്കാരന് വരെ അറിയുന്ന സംഗതിയാണ്. ഈ തിരിച്ചറിവ് മലയാളം മാധ്യമങ്ങള്‍ക്ക് ഇല്ലാതെ പോയല്ലോ.എന്നാല്‍ വിദേശ മാധ്യമങ്ങള്‍ കലാമിന് റോക്കറ്റ്മാനെന്ന വിശേഷണമാണ് അന്ത്യോപചാര വാര്‍ത്തകളില്‍ തലക്കെട്ടായി നല്‍കിയത്.
മിസൈല്‍മാനും റോക്കറ്റ്മാനും സങ്കേതികമായി രണ്ട് വിശേഷങ്ങളാണ്.മിസൈല്‍ എന്ന വാക്ക് യുദ്ധക്കൊതിയെ സൂചിപ്പിക്കുന്നതാണ്.അത് മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാരായ റൊണാള്‍ഡ് റീഗനും ബുഷിനും ചേരും.പലസ്തീനിലെ ഗാസയിലെ മനുഷ്യകുലത്തെയാകെ കൊന്നുതള്ളുന്നത് ഇസ്രായേലിന്റെ സയോണിസ്റ്റ് മിസൈലുകളാണ്.ഇറാഖില്‍ സദ്ദാമിന്റെ കഥകഴിക്കുന്നതിന് മുമ്പ് അമേരിക്ക തൊടുത്തുവിട്ട മിസൈലുകള്‍ക്ക് കണക്കില്ല.എന്നാല്‍ കലാം നേതൃത്വം നല്‍കിയ റോക്കറ്റ് വിക്ഷേപണങ്ങള്‍ സമാധാനത്തിനും ശാസ്ത്രപുരോഗതിയ്ക്കും വേണ്ടിയുള്ളതായിരുന്നു.റോക്കറ്റില്ലാതെ ബഹിരാകാശഗവേഷണങ്ങള്‍ അര്‍ത്ഥപൂര്‍ണമാകില്ല.കലാമിനോട് ജീവിതാന്ത്യം വരെ ഒട്ടിച്ചേര്‍ന്ന് നിന്നതും അഗ്നിചിറകുകള്‍ വിരിയിച്ച് ആകാശത്തിന്റെ അനന്തസീമകളിലേക്ക് കുതിക്കുന്ന റോക്കറ്റ് തന്നെയായിരുന്നു.അതുകൊണ്ട് തന്നെ റോക്കറ്റ്മാനെന്നതാണ് കലാമിന് ചേര്‍ന്ന വിശേഷണം.എന്തുകൊണ്ടെന്നാല്‍ അദ്ദേഹം ഒരിക്കലും ബഹിരാകാശ ഗവേഷണത്തേയും ശാസ്ത്രചിന്തകളേയും യുദ്ധകൊതി തീര്‍ക്കാനുള്ള ആയുധമായില്ലെന്നത് തന്നെ.
Keywords:apj-abdul-kalam-obituary-missal-rocket-media
Post a Comment
0 Comments