മുംബൈ:(www.evisionnews.in)അന്തരിച്ച മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൾ കലാമിന് ആദരാഞ്ജലി അർപ്പിക്കുന്പോൾ ഇത്രയും വലിയൊരു മണ്ടത്തരം തനിക്ക് പറ്റുമെന്ന് ബോളിവുഡ് നടിയും ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയുടെ കാമുകിയുമായ അനുഷ്ക ശർമ കരുതിയിട്ടുണ്ടാവില്ല.അബ്ദുൾ കലാമിന്റെ പേര് എബിജെ കലാം ആസാദ് എന്നായിരുന്നു ട്വിറ്ററിൽ കുറിച്ചത്. ഉടന്‍ തന്നെ ട്വിറ്ററില്‍ അനുഷ്‌കയെ വിമര്‍ശിച്ച് ട്വീറ്റുകള്‍ എത്തി. വിമര്‍ശനശരങ്ങള്‍ ഏറ്റുവാങ്ങിയതോടെ അനുഷ്‌ക തെറ്റ് തിരുത്തി, എന്നാല്‍ ഇത്തവണ പോസ്റ്റില്‍ എപിജെ വരെ ശരിയായി എന്നു മാത്രം, കലാം ആസാദ് അവിടെത്തന്നെ ഉണ്ടായിരുന്നു. ഇതോടെ വിമര്‍ശനങ്ങള്‍ ഇരട്ടിയായി. ഇതേത്തുടര്‍ന്ന് അനുഷ്‌ക മുൻ രാഷ്ട്രപതിയുടെ പേര് പഠിക്കുകയും തെറ്റു തിരുത്തിയ ട്വീറ്റ് പ്രസിദ്ധീകരിക്കുകയും ചെയ്തു.
keywords:apj-abdulkalam-condolence-anushka-sharma
Post a Comment
0 Comments