ഷില്ലോങ്:(www.evisionnews.in)മുൻ രാഷ്ട്രപതിയും, ശാസ്ത്രജ്ഞനുമായ അബ്ദുൾകലാം അന്തരിച്ചു.മേഘാലയിലെ ഷില്ലോങ്ങിൽ ഒരു ചടങ്ങിനിടെ കുഴഞ്ഞു വീണ മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾ കലാമിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കാനായില്ല. ഷില്ലോങ്ങിലെ ബെതനി ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ആശുപത്രിയിലെത്തിച്ചോൾ തന്നെ കലാമിന്രെ നില അതീവ ഗുരുതരമാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു . ഇന്ത്യൻ ഇന്രിറ്റ്യൂട്ട് ഓഫ് മാനേജ്മെന്രിൽ പ്രഭാഷണം നടത്തവെ കലാമിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നുവെന്ന് ഖാസി ഹിൽസ് എസ്.പി എം.ഖാർഖ്രംഗ് അറിയിച്ചു. വൈകിട്ട് 6.55ഓടെയാണ് അദ്ദേഹം കുഴഞ്ഞുവീണത്. മേഘാലയ ഗവർണർ വി.ഷൺമുഖാനന്ദനും സംസ്ഥാന ചീഫ് സെക്രട്ടറി വർജിറിയും ആശുപത്രിയിൽ കലാമിനെ സന്ദർശിച്ചു. മേഘാലയ മന്ത്രിമാരും ആശുപത്രിയിൽ എത്തിയിട്ടുണ്ട്.
keywords :apj-abdul-kalam-died
Post a Comment
0 Comments